ലോക്ക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിയ ഒഡീഷ സ്വദേശിനികളായ 177 പെൺകുട്ടികളെ വ്യോമമാര്‍ഗം നാട്ടിലെത്തിക്കാന്‍ സഹായിച്ച് ബോളിവുഡ് നടന്‍ സോനു സൂദ്. എറണാകുളത്ത് കുടുങ്ങിയ 177 പെണ്‍കുട്ടികളെയാണ്
പ്രത്യേക വിമാനത്തില്‍ അവരുടെ സ്വദേശമായ ഒറീസയിലെ ഭുവനേശ്വറില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലെ ഒരു ഫാക്ടറിയില്‍ തുന്നല്‍ ജോലിയ്ക്കായെത്തിയതാണ് ഈ പെണ്‍കുട്ടികള്‍. കോവിഡ് ഭീതിയില്‍ ഫാക്ടറി അടച്ചു പൂട്ടിയപ്പോള്‍
പോകാനൊരിടമില്ലാതെ, ജന്മനാട്ടിലേക്ക് തിരിച്ച് പോകാനുമാവാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. സംഭവമറിഞ്ഞ നടന്‍ ഉടന്‍ തന്നെ ഇടപെടുകയായിരുന്നു. ലോക്ഡൗണ്‍ തുടരുന്നതിനാല്‍ റോഡ് മാര്‍ഗമുള്ള അന്തര്‍സംസ്ഥാന യാത്ര ബുദ്ധിമുട്ടാണ്. അതിനാലാണ് വ്യോമമാര്‍ഗം
സ്വീകരിച്ചതെന്ന് സോനു സൂദ് ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.