Breaking News

ആര്‍എസ്‌എസ് നേതാവിനെ വെട്ടികൊലപ്പെടുത്തിയ കേസ്; മൂന്നുപേരെ കസ്റ്റഡയില്‍ എടുത്തു…

മമ്ബറത്ത് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുണ്ടക്കയം സ്വദേശി സുബൈര്‍, നെന്മാറ സ്വദേശി സലാം, ഇസ്ഹാഖ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്.

ആദ്യം സുബൈറിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റു രണ്ടു പേരെ സുബൈറിന്റെ റൂമില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്തത്. അതേസമയം, കസ്റ്റഡിയില്‍ എടുത്തവര്‍ക്ക് കേസുമായി എന്താണ് ബന്ധം എന്ന കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല.

ഇവര്‍ പ്രതികളുമായി അടുത്ത ബന്ധമുള്ളവരാണോ അതോ കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഇവരെ പാലക്കാട്ട് എത്തിച്ച്‌ ചോദ്യം ചെയ്തു വരികയാണ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …