Breaking News

കോവിഡ് വീണ്ടും പിടിമുറുക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ അര ലക്ഷത്തിലേറെ രോഗികള്‍; 271 മരണം ; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചര ലക്ഷത്തിലേക്ക്…

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,211 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 271 പേര്‍ മരിച്ചു.37,028 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്.

ഇതോടെ ആകെ മരണം 1,62,114 ആയി. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,20,95,855 ആയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1,13,93,021 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി.

നിലവില്‍ 5,40,720 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 6,11,13,354 പേരാണ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …