Breaking News

ഗതാഗത കുരുക്ക്; കുവൈത്തിൽ സർക്കാർ ഓഫീസുകളിൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കിയേക്കും

കുവൈത്ത് സിറ്റി: റോഡുകളിലെ ഗതാഗത പ്രശ്നം നിയന്ത്രിക്കുന്നതിനുള്ള നിർദ്ദേശങ്ങളുടെ ഭാഗമായി കുവൈത്തിൽ സർക്കാർ മേഖലയിലെ തൊഴിലാളികൾക്കായി 3 ഷിഫ്റ്റ് സംവിധാനം നടപ്പാക്കിയേക്കും. ഇതുസംബന്ധിച്ച് മന്ത്രിസഭ പഠനം നടത്തുന്നുണ്ടെന്നാണ് വിവരം. ഒരു പ്രാദേശിക പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

ജോലി സമയം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കാനാണ് തീരുമാനമെന്ന് റിപ്പോർട്ടിൽ പറയുന്നു. ആദ്യ ഷിഫ്റ്റ് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും രണ്ടാം ഷിഫ്റ്റ് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 6 വരെയും മൂന്നാം ഷിഫ്റ്റ് വൈകിട്ട് 4 മണി മുതൽ രാത്രി 10 മണി വരെയുമായിരിക്കും.

സർക്കാർ ഓഫീസുകളുടെ പ്രവർത്തനം മൂന്ന് ഷിഫ്റ്റുകളായി വിഭജിക്കുന്നതോടെ രാജ്യത്തെ ഗതാഗതക്കുരുക്ക് മൂന്നിലൊന്നായി കുറയുമെന്നും ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിക്കുമെന്നുമാണ് അധികൃതർ പറയുന്നത്.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …