കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസിലന്‍ഡ് കോവിഡ് മുക്തരാജ്യമായി മാറി. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് രോഗി പോലും ഇല്ലെന്നും അവസാന രോഗിയും
ആശുപത്രിയില്‍ നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല്‍ഡ് അറിയിച്ചു. കഴിഞ്ഞ 17 ദിവസമായി രാജ്യത്ത് ഒരാള്‍ക്ക് പോലും പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ അഷ്ലി ബ്ളുംഫീല്‍ഡ് അറിയിച്ചു.
ഫെബ്രുവരി 28ന് ശേഷം സജീവ രോഗികളില്ലാത്ത ആദ്യ ദിനമാണിത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യത്തെ മുഴുവന്‍ ജനതയും ഹൃദയത്തില്‍ നിന്ന് നന്ദി പറയുന്നു.
എന്നാല്‍ കൊവിഡിനെതിരായി തുടരേണ്ട ജാഗ്രത തുടരും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ പ്രത്യേകമായ സ്ഥാനവും രോഗബാധ ഉണ്ടായ ഉടനെ പ്രധാനമന്ത്രി ജസിന്ത അര്‍ഡേന്‍ അവസരോചിതമായി
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ വരുത്തിയതും ഉചിതമായി. 50 ലക്ഷം ജനസംഘ്യയുള്ള ന്യൂസിലാന്റില്‍ 22 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 1500ഓളം പേര്‍ക്കാണ് ആകെരോഗം ബാധിച്ചത്.