Breaking News

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു; നീരൊഴുക്ക് ശക്തം; അതീവ ജാഗ്രത നിർദേശം…

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമായതിനെ തുടര്‍ന്നാണ് ഡാമിലെ ജലനിരപ്പ് ഉയര്‍ന്നത്. ഇപ്പോള്‍ ജലനിരപ്പ് 136.80 അടിയാണ്. ഡാമിലെ ജലനിരപ്പ് 136 അടി പിന്നിട്ടപ്പോള്‍ തമിഴ്നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി.

ജലനിരപ്പ് 138 അടിയില്‍ എത്തുമ്ബോള്‍ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 140 അടിയിലാണ് ആദ്യ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുക. ഡാമിന്റെ പരമാവധി സംഭരണ ശേഷി 142 അടിയാണ്. സെക്കന്‍ഡില്‍ 2150 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടു പോകുന്നുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്.

ഡാമില്‍ രാത്രിയോടെ ജലനിരപ്പ് 136 അടിയില്‍ എത്തിയിരുന്നു. 2018 ലെ സുപ്രിംകോടതി പരാമര്‍ശം പ്രകാരം ജലനിരപ്പ് 139.5 അടിയില്‍ കൂടാന്‍ പാടില്ല. ഈ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

ഇന്‍ഫ്ളോയുടെ അളവില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഡെപ്യൂട്ടി കളക്ടര്‍മാരും ആര്‍ഡിഓയും സ്ഥലത്ത് ക്യാമ്ബ് ചെയ്യുകയാണ്. ഡാം തുറക്കേണ്ടി വന്നാല്‍ ഒഴിപ്പിക്കേണ്ട കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.

വാഹനങ്ങള്‍ അടക്കമുള്ള സൗകര്യങ്ങള്‍ തയാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ മാറ്റമില്ലെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. മുഖ്യമന്ത്രി മുല്ലപ്പെരിയാറിലെ കാര്യങ്ങളെക്കുറിച്ച്‌ വിളിച്ചു അന്വേഷിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …