Breaking News

കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതം; ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ്

കുട്ടികളെ ഉപേക്ഷിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ആദ്യ ഭാര്യയില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ് മാധ്യമങ്ങളോട് പറഞ്ഞു. നിയമപരമായാണ് ഡിവോഴ്‌സ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി. വിവാഹിതനാണെന്ന് താന്‍ പറഞ്ഞിട്ടുണ്ട്. കുട്ടികള്‍ ഉണ്ടെന്ന് പറഞ്ഞിട്ടില്ല.

മുന്‍പ് താനും സൈബര്‍ രംഗത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ചിട്ടില്ല. ആദ്യ ഭാര്യയില്‍ തനിക്ക് രണ്ട് കുട്ടികളുണ്ടായിരുന്നുവെന്ന് പത്രങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്ത വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സൈബര്‍ ആക്രമണം. നിലവിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് അനുപമയും പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ട്.

ഏപ്രില്‍ പത്തൊന്‍പതിനാണ് ആദ്യ പരാതി കൊടുത്തത്. എന്നാല്‍ പൊലീസ് പറയുന്നത് ഏപ്രില്‍ മാസത്തിലല്ല പരാതി നല്‍കിയതെന്നാണ്. സെപ്റ്റംബറില്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …