രാജ്യത്ത് ഇന്ധന വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്. പെട്രോള്‍ ലിറ്ററിന് 62 പൈസയും ഡീസല്‍ ലിറ്ററിന് 60 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പെട്രോളിന് 4.53 രൂപയും
ഡീസലിന് 4.41 രൂപയുമാണ് കൂടിയത്.
വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഹോണ്ട..!
ഇന്നത്തെ വര്‍ധനയോടെ കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രൊളിന് 79.85 രൂപയും ഒരു ലിറ്റര്‍ ഡീസലിന് 73.88 രൂപയുമാണ് പുതിയ വില. 83 ദിവസത്തിനു ശേഷം ഈയടുത്താണ് പ്രതിദിന ഇന്ധന വില പുനര്‍ നിര്‍ണയം പുനരാരംഭിച്ചത്.
ആദ്യ ദിവസം 60 പൈസ കൂട്ടിയതിനു പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇത് തുടരുകയായിരുന്നു. ജൂണ്‍ ഏഴ് മുതല്‍ 14 വരെയുള്ള എട്ടു ദിവസം കൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് നാലു രൂപ 41 പെസയും പെട്രോളിന് 4 രൂപ 53 പൈസയുമാണ് വര്‍ധിച്ചത്.