Breaking News

അൺലോക്ക് 2: സ്കൂളുകളും കോളേജുകളും ജൂലായ് 31 വരെ തുറക്കില്ല, ബാറുകളും തിയേറ്ററുകളും അടഞ്ഞുകിടക്കും , മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി…

രാജ്യത്ത് അണ്‍ലോക്ക് രണ്ടാം ഘട്ടം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സ്കൂളുകളും കോളേജുകളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂലായ് 31 വരെ തുറക്കേണ്ട എന്നാണ് പുതിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയുന്നത്.

തൂത്തുകുടി കസ്റ്റഡിമരണം: സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്;​ പൊലീസിന്‍റെ വാദങ്ങൾ പൊളിയുന്നു…

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ലോക്ക്ഡൗണ്‍ തുടരും. അവശ്യ സര്‍വീസുകള്‍ മാത്രമെ ഇത്തരം മേഖലകളില്‍ അനുവദിക്കുകയുള്ളു. രാത്രി കര്‍ഫ്യു തുടരും. രാത്രി പത്ത് മണി മുതല്‍ രാവിലെ അഞ്ച് മണി വരെയായിരിക്കും കര്‍ഫ്യു.

ഒന്നിലധികം ഷിഫ്റ്റുകളില്‍ വ്യാവസായിക യൂണിറ്റുകളുടെ തടസ്സമില്ലാത്ത പ്രവര്‍ത്തനം, ദേശീയ, സംസ്ഥാനപാതകളില്‍ വ്യക്തികളുടെയും ചരക്കുകളുടെയും ഗതാഗതം, ബസുകള്‍, ട്രെയിനുകള്‍, വിമാനങ്ങള്‍ എന്നിവയില്‍ നിന്ന് ഇറങ്ങിയതിനുശേഷം

വ്യക്തികളെ അവരുടെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ചരക്ക് നീക്കത്തിനും രാത്രി കര്‍ഫ്യൂയില്‍ ഇളവ് നല്‍കിയിട്ടുണ്ട്. രാജ്യാന്തര വിമാന സര്‍വീസുകള്‍ ജൂലായില്‍ പുനരാരംഭിക്കില്ല.

മെട്രോ സര്‍വീസുകളും ഉണ്ടാകില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, പാര്‍ക്കുകള്‍ എന്നിവയും തുറക്കില്ല. ബാറുകള്‍ തുറക്കില്ല. ബാറുകളിലിരുന്ന് മദ്യപിക്കാനും അനുവദിക്കില്ല. മതപരമായ ചടങ്ങുകള്‍ക്കുള്ള നിരോധനവും ജൂലായ് 31 വരെ നീട്ടിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …