സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങിയെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. രോഗികളുടെ എണ്ണം കുറച്ചു ദിവസമായി കുറയുന്നില്ല. രോഗവ്യാപനമുണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
“മറ്റു സംസ്ഥാനങ്ങളില്‍ കോവിഡിന്റെ രണ്ടാം തരംഗം തുടങ്ങി. കേരളത്തിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നില്ല. ജനം കൂടുതല്‍ ശ്രദ്ധ കാട്ടേണ്ടതുണ്ട്. നാട്ടില്‍ രോഗബാധിതരല്ലാത്ത ആളുകളാണ് കൂടുതല്‍.
അതിനാല്‍ രോഗവ്യാപനത്തിനുള്ള സാധ്യത കൂടുതലാണ്,” മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അടുത്ത തരംഗം ആരംഭിക്കുന്നതിനു മുന്‍പ് പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വാക്‌സിന്‍ വിതരണം നടക്കുന്നത് കേരളത്തിലാണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുന്‍പ് പരമാവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന് ചീഫ് സെക്രട്ടറി വ്യാഴാഴ്‌ച മുന്നറിയിപ്പ് നല്‍കിയിരുന്നു. രോഗബാധ കൂടുന്ന ഇടങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരും.
45 വയസ്സിനു മുകളിലുള്ളവര്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.