കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം വിറങ്ങലിക്കുന്നു. രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം രണ്ടുലക്ഷത്തിലേക്ക് കടക്കുകയാണ്. 24 മണിക്കൂറിനിടെ 1,84,372 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.
തുടര്‍ച്ചയായി നാലാം ദിവസമാണ് രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷം കടക്കുന്നത്. 1027 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 1,72,085 ആയി.
ആറ് മാസത്തിനിടെ ഒരുദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന മരണ സംഖ്യയാണ്. എട്ട് ദിവസമായി ദിവസേന രാജ്യത്ത് ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1.38 കോടിയായി.
യു.എസ് (3.2 കോടി) കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായി ഇന്ത്യ മാറി. ബ്രസീലാണ് ഇന്ത്യക്ക്് പിന്നില്‍ മൂന്നാമത്. 24 മണിക്കൂറിനിടെ 60000 ത്തിലധികം
രോഗികളും 281 മരണങ്ങളുമായി മഹാരാഷ്ട്രയാണ് മഹാമാരി ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനം. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളം, കര്‍ണാടക, തമിഴ്നദാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.