Breaking News

നിര്‍ണായക തീരുമാനവുമായി പുട്ടിന്‍,​ ഇന്ത്യക്കാരെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കും,​ രക്ഷപ്പെടുത്തുന്നത് റഷ്യന്‍ അതിര്‍ത്തി വഴി ,​ തീരുമാനം മോദി – പുട്ടിന്‍ ചര്‍ച്ചയില്‍

യുക്രെയിനിലെ കാര്‍കീവില്‍ റഷ്യ ആക്രമണം ശക്തമാക്കാനിരിക്കെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്ലാഡിമിര്‍ പുട്ടിനുമായി നടത്തിയ ചര്‍ച്ച വിജയം. യുക്രെയിനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യന്‍ സൈന്യം ഒഴിപ്പിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായതായാണ് വിവരം. റഷ്യന്‍ അതിര്‍ത്തി വഴിയായിരിക്കും ഇവരെ ഒഴിപ്പിക്കുന്നത്. ഫോണ്‍ വഴി നടത്തിയ ചര്‍ച്ചയിലാണ് ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന കാര്യത്തില്‍ പുട്ടിന്‍ മോദിക്ക് ഉറപ്പുനല്‍കിയത്. യുദ്ധം തുടങ്ങിയ ശേഷം ഇത് രണ്ടാം തവണയാണ് പുട്ടിനുമായി മോദി ചര്‍ച്ച നടത്തുന്നത്.

അതിനിടെ യുക്രെയിനിലെ രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. യുക്രെയ്നിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രെയ്ന്‍ അറിയിച്ചു. അതേസമയം ഖാര്‍ക്കീവിലെ ഇന്ത്യക്കാര്‍ അടിയന്തരമായി നഗരം വിടണമെന്ന മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചു.

യുക്രെയിന്‍ സമയം വൈകിട്ട് ആറിന് മുന്‍പ് സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറാനായിരുന്നു എംബസി നിര്‍ദ്ദേശം നല്‍കിയിരുന്നത്. റഷ്യന്‍ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ്. നടന്നാണെങ്കിലും ഖാര്‍ക്കീവ് നഗരം വിടണമെന്നായിരുന്നു എംബസിയുടെ നിര്‍ദേശം. പെസോചിന്‍, ബബായെ, ബെസ്ലിയുഡോവ്ക എന്നീ സ്ഥലങ്ങളില്‍ എത്രയും വേഗം എത്തണമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റിലുടെ അറിയിച്ചിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …