Breaking News

വാട്സ് ആപ് കാളിലൂടെ പുതിയ തട്ടിപ്പ്: വീഡിയോ കോളില്‍ നഗ്നസുന്ദരിമാര്‍ വരും; പിന്നാലെ പണവും പോകും…

വാട്സ് ആപ്പില്‍ അപരിചിതരുടെ വീഡിയോ കോളുകള്‍ എടുത്ത് കുരുക്കിലായി പണം നഷ്ടപ്പെട്ട കേസുകള്‍ പെരുകുന്നു. അപരിചിതമായ നമ്ബറില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ എടുത്താല്‍

മറുതലക്കല്‍ കാണുന്ന നഗ്നസുന്ദരിമാരെ വച്ചാണ് പുതിയ തട്ടിപ്പ്.  വീഡിയോ കോളില്‍ ഒരു ഭാഗത്ത് ഫോണ്‍ എടുക്കുന്ന വ്യക്തിയുടെ മുഖം ദൃശ്യമാകുമെന്നതിനാല്‍ കോള്‍ റെക്കോര്‍ഡ്

ചെയ്യുന്നവര്‍ പിന്നാലെ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായാണ് പരാതിയുമായി എത്തിയവരുടെ അനുഭവം.

നഗ്നയായ യുവതിക്കൊപ്പം വീഡിയോ കോള്‍ ചെയ്തുവെന്ന തരത്തില്‍ റെക്കോര്‍ഡ് ചെയ്ത വീഡിയോ അല്ലെങ്കില്‍ ഫോട്ടോ ഇരയ്ക്ക് അയച്ചു കൊടുക്കും. ആവശ്യപ്പെടുന്ന പണം നല്‍കിയില്ലെങ്കില്‍ ഇവ സുഹൃത്തുക്കള്‍ക്ക്

അയച്ചുകൊടുക്കുമെന്നാണ് ഭീഷണി.സാമൂഹിക മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിയും ഇതോടൊപ്പമുണ്ടാകും. ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചും ഇങ്ങനെ

കെണിയില്‍ വീഴ്ത്തുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചാറ്റ് ചെയ്ത് പ്രദേശത്തെ ഏതെങ്കിലും സംശയം ചോദിക്കാനെന്ന പേരിലോ മറ്റോ തന്ത്രത്തിലൂടെ ഇരയുടെ മൊബൈല്‍

നമ്ബര്‍ കൈക്കലാക്കിയ ശേഷം വാട്ട്സ് ആപ്പിലൂടെ വിഡീയോ കാള്‍ ചെയ്ത് കുടുക്കുന്നതാണ് ഈ രീതി.

ഫേസ്ബുക്ക് ഫ്രണ്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് അശ്ലീല ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുമ്ബോള്‍ നാണക്കേട് മൂലം പലരും അവര്‍ ആവശ്യപ്പെടുന്ന തുക നല്‍കി ഒഴിവാക്കുകയാണ് ചെയ്യുന്നത്.

2000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ഇത്തരത്തില്‍ ഇവര്‍ കൈക്കലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു തവണ പണം കൊടുത്തവരെ വീണ്ടും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ട്. മാനം ഭയന്ന് പലരും പൊലീസില്‍ പരാതി നല്‍കാന്‍

ഭയക്കുന്നത് തട്ടിപ്പുകാര്‍ക്ക് വിലസാന്‍ അവസമാകുന്നു. പണം നല്‍കാത്തതിനാല്‍ ഇരയുടെ കോണ്‍ടാക്‌ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ദൃശ്യങ്ങള്‍ അയച്ചു കൊടുത്ത കേസുകളും ഉണ്ടായിട്ടുണ്ട്. കാസര്‍കോട്ട് നിന്ന് ഇത്തരം പല പരാതികളും ലഭിച്ചതായി സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …