Breaking News

160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12 വയസുള്ള കുട്ടികള്‍; ഞെട്ടിക്കുന്ന റിപോര്‍ട്ട് പുറത്ത്…

പടിഞ്ഞാറന്‍ ആഫ്രികന്‍ രാജ്യം ബുര്‍കിന ഫാസോയില്‍ 160 പേരുടെ കൂട്ടക്കൊലയ്ക്ക് പിന്നില്‍ 12നും 14നും ഇടയിലുള്ള കുട്ടികളാണെന്ന് ഞെട്ടിക്കുന്ന യുഎന്‍ റിപോര്‍ട്. ജൂണ്‍ നാലിനാണ്

തോക്കുകളുമായി കുട്ടിക്കൊലയാളികള്‍ ബുര്‍കിന ഫാസോയിലെ ഗ്രാമമായ സോല്‍ഹനിലേക്ക് രാത്രിയില്‍ കുതിച്ചെത്തിയത്. ലോകത്തെ നടുക്കിയ ക്രൂരകൃത്യങ്ങളാണ് അവിടെ സംഭവിച്ചത്. കൊലയാളി സംഘത്തിന് മുന്നില്‍ ഗ്രാമീണര്‍ ചെന്നുപെട്ടു.

കൊലയാളികള്‍ അവരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലുണ്ടായ വീടുകളെയെല്ലാം കുട്ടികള്‍ തീ വെച്ചു നശിപ്പിച്ചു. സോള്‍ഹാനയിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും ചന്തയും അവര്‍ നശിപ്പിച്ചു. മൂന്ന് കൂട്ട കുഴിമാടങ്ങളില്‍ നിന്ന് 160 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

ഇതിന്റെ പിന്നില്‍ ഏത് ഭീകരസംഘമെന്നറിയാന്‍ ബുര്‍കിന ഫാസോയിലെ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഏറ്റവും തീവ്രമായ അക്രമമാണിത്. അയല്‍ രാജ്യമായ നൈജറുമായി അതിര്‍ത്തി പങ്കിടുന്ന ഗ്രാമമാണ് സോള്‍ഹന്‍.

ബുര്‍കിന ഫാസോയില്‍ അല്‍ ഖ്വെയദ്, ഐഎസ് ഭീകരുടെ സാന്നിധ്യം വളരെയധികം വര്‍ധിച്ചു വരുന്നുണ്ട്. അവിടെ അക്രമങ്ങള്‍ തുടര്‍കഥയാണ്. ഭീകരര്‍ കുട്ടികളെ അവരുടെ സംഘത്തില്‍ ചേര്‍ത്ത് കൊണ്ട് അവര്‍ക്ക് ആയുധ പരിശീലനവും നല്‍കുന്നുണ്ട്.

കോവിഡ് വ്യാപനത്തിനു ശേഷം സ്‌കൂളുകള്‍ അടയ്ക്കുക കൂടി ചെയ്തതോടെ വിദ്യാര്‍ഥികളായവരും ഇത്തരത്തില്‍ ഭീകര, ക്രിമിനല്‍ സംഘങ്ങളില്‍ ചെന്നുപെടുകയാണെന്നു സര്‍കാര്‍ വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ വര്ഷം മാത്രം മൂവായിരത്തിലേറെ കുട്ടികള്‍ വിധ്വംസക പ്രവര്‍ത്തികളില്‍ ചെയുന്ന കുട്ടികളില്‍ റിക്രൂട് ചെയ്യപ്പെട്ടെന്ന് ഐക്യരാഷ്ട്ര സംഘടന പറയുന്നു. കുട്ടികളെ നിര്ബന്ധിപ്പിച്ചു ലഹരി ഉപയോഗിപ്പിക്കുന്നതായി

പരാതികളുണ്ട്. കുട്ടികളില്‍ പലരും ശാരീരികവും മാനസികവും ലൈംഗികവുമായി പീഡനങ്ങള്‍ക്ക് ഇരയാക്കപ്പെടുന്നുണ്ടെന്നു യുനിസെഫ് പ്രതിനിധി സാന്‍ഡ്ര ലാട്ടോഫ് പറയുന്നു

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …