Breaking News

പരസ്യമായി അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥ മാപ്പുപോലും പറഞ്ഞില്ല; നീതിതേടി കുട്ടിയുടെ കുടുംബം ഉപവാസം തുടങ്ങി…

പിങ്ക് പൊലിസിന്റെ പരസ്യ വിചാരണയില്‍ അപമാനിതരായ എട്ട് വയസുകാരിയുടെ കുടുംബം സെക്രട്ടറിയേറ്റിന് മുന്നില്‍ ഉപവാസം തുടങ്ങി. പരസ്യമായി അപമാനിച്ച പൊലിസ് ഉദ്യോഗസ്ഥ രജിത മാപ്പുപോലും പറഞ്ഞില്ല.

നടപടി സ്ഥലംമാറ്റത്തിലൊതുങ്ങി. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇതുവരെ കുടുംബത്തെ സമീപിച്ചിട്ടില്ല. ഇക്കാരണത്താല്‍ പൊലിസ് നടപടി ആവശ്യപ്പെട്ടാണ് ഉപവാസസമരം തുടങ്ങിയത്. സംഭവത്തില്‍ ഉദ്യോഗസ്ഥക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് പൊലിസ് നിലപാട്.

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ചായിരുന്നു കുട്ടിയെയും പിതാവിനെയും പിങ്ക് പൊലിസ് പരസ്യവിചാരണ ചെയ്തത്. പൊലിസ് വാഹനത്തിലെ ബാഗില്‍ നിന്നും മൊബൈല്‍ കിട്ടിയിട്ടും നാട്ടുകാരുടെ മുന്നില്‍ പൊലിസുകാരി ന്യായീകരിക്കുകയായിരുന്നു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …