Breaking News

പാകിസ്ഥാനിൽ വന്‍ മേഘവിസ്‌ഫോടനം: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയില്‍

പാകിസ്ഥാന്റെ തലസ്ഥാന നഗരിയായ ഇസ്‌ലാമാബാദിലുണ്ടായ മേഘവിസ്ഫോടനത്തില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലായി. അടുത്ത രണ്ട് മണിക്കൂറിനുള്ളില്‍ ജനങ്ങള്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കാന്‍ ഇസ്‌ലാമാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ ജനങ്ങളോട്

ആവശ്യപ്പെട്ടു. ഇസ്‌ലാമാബാദിന്റെ പല ഭാഗങ്ങളിലും വെള്ളം പൊങ്ങിയിരിക്കുകയാണ്. റോഡുകളിലും മറ്റുമുള്ള തടസങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ നീക്കികൊണ്ടിരിക്കുകയാണ്. ഒരു മണിക്കൂറിനുള്ളില്‍ തടസങ്ങള്‍ നീക്കാനാകുമെന്നാണ് പ്രതീക്ഷ.

ദയവായി എല്ലാവരും സഹകരിക്കണം. അടുത്ത രണ്ട് മണിക്കൂറില്‍ അനാവശ്യ നീക്കങ്ങള്‍ ഒഴിവാക്കണം- എന്നാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ട്വീറ്റ്. വെള്ളത്തില്‍ ഒഴുകി നടക്കുന്ന

വാഹനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …