Breaking News

ശമ്പളത്തിന് ടാര്‍ഗറ്റ്; പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്

തിരുവനന്തപുരം: ജീവനക്കാർക്ക് കൃത്യസമയത്ത് ശമ്പളം നൽകാൻ പരിഷ്കാരങ്ങളുമായി മുന്നോട്ട് പോകേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റ് അറിയിച്ചു. വളരെയധികം വിമർശനങ്ങൾക്ക് ഇടയാക്കിയ ‘ശമ്പളത്തിന് ടാർഗറ്റ്’ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. അതേസമയം, പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് യൂണിയനുകൾ.

ടാർഗറ്റ് നൽകുന്നതിലൂടെ ജീവനക്കാർക്കിടയിൽ മത്സരക്ഷമത വർദ്ധിപ്പിക്കാനും മികവ് പുറത്തെടുക്കാനും കഴിയുമെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സി.ഐ.ടി.യു, എ.ഐ.ടി.യു.സി തുടങ്ങിയ ഭരണ അനുകൂല യൂണിയനുകളുടെ എതിർപ്പ് അവഗണിച്ചാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്‍റിന്‍റെ പരിഷ്കാരങ്ങൾ. ശമ്പളം ഗഡുക്കളായി നൽകണമെന്ന ഉത്തരവിനെതിരെ യൂണിയനുകൾ രംഗത്തെത്തിയെങ്കിലും പിൻമാറാൻ മാനേജ്മെന്‍റ് തയ്യാറല്ല.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …