Breaking News

യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു

വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു.

5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹിയറിങ്ങും തുടങ്ങി.

About News Desk

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …