Breaking News

യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉള്‍പ്പെടെ തീവണ്ടികള്‍ ജൂണ്‍ 15വരെ റദ്ദാക്കി…

യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍,

എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. നേരത്തെ റദ്ദാക്കിയ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് സ്പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം

വഞ്ചിനാട് സ്പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് സ്പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍-തിരു.-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയിട്ടുണ്ട്.

മംഗളൂരു-തിരു. മലബാര്‍ സ്പെഷ്യല്‍ ജൂണ്‍ ഒന്നുമുതല്‍ 15വരെ, തിരു.-മംഗളൂരു സ്പെഷ്യല്‍ രണ്ടുമുതല്‍ 16വരെ, തിരു.-കണ്ണൂര്‍ ജനശതാബ്ദി സ്പെഷ്യല്‍ രണ്ടുമുതല്‍ 14വരെ, കണ്ണൂര്‍-തിരു. ജനശതാബ്ദി മൂന്നു മുതല്‍ 15വരെ,

ചെന്നൈ-ആലപ്പുഴ പ്രതിദിന സ്പെഷ്യല്‍ ജൂണ്‍ ഒന്നു മുതല്‍ 15വരെ, ആലപ്പുഴ-ചെന്നൈ സ്പെഷ്യല്‍ രണ്ടു മുതല്‍ 16വരെ എന്ന ക്രമത്തിലും റദ്ദാക്കി. പ്രതിവാര തീവണ്ടികളായ കൊച്ചുവേളി-മംഗളൂരു (അന്ത്യോദയ)

സ്പെഷ്യല്‍ ജൂണ്‍ 3, 5, 10, 12 തീയതികളിലും, മംഗളൂരു-കൊച്ചുവേളി സ്പെഷ്യല്‍ 4, 6, 11, 13 തീയതികളിലും തിരു.-ചെന്നൈ സ്പെഷ്യല്‍ 5, 12 തീയതികളിലും ചെന്നൈ-തിരു. സ്‌പെഷ്യല്‍ തീവണ്ടി 6, 13 തീയതികളിലും സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …