Breaking News

ട്വിറ്ററിന് വിലക്ക് ; നൈജീരിയയില്‍ ഇന്ത്യയുടെ ‘കൂ’ അവതരിപ്പിച്ചു…

നൈജീരിയയില്‍ ട്വിറ്ററിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ഇന്ത്യന്‍ നിര്‍മിത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘കൂ’ (Koo) രാജ്യത്ത് അവതരിപ്പിച്ചു. ചട്ടലംഘനം നടത്തിയെന്ന കാരണത്താല്‍ നൈജീരിയ പ്രസിഡന്റ് മുഹമ്മദു ബുഹാരിയുടെ അക്കൗണ്ട് നീക്കം

ചെയ്തതിന് പിന്നാലെ നൈജീരിയ ട്വിറ്റര്‍ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന് പകരമായി ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോമായ ‘കൂ’ നൈജീരിയയില്‍ അവതരിപ്പിച്ചത്.

അതെ സമയം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ട്വിറ്ററിന്റെ ഭാഗത്ത് നിന്ന് ചര്‍ച്ചകള്‍ക്കായി ശ്രമമുണ്ടായെന്ന് നൈജീരിയ സര്‍ക്കാര്‍ അറിയിച്ചു. ട്വിറ്റര്‍ ഇപ്പോള്‍ ഞങ്ങളുമായി ഉന്നത തലത്തിലുള്ള ചര്‍ച്ചകള്‍ നടത്താന്‍ തയ്യാറാണെന്ന്

സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. നൈജീരിയയുടെ പരമാധികാരം നൈജീരിയന്‍ സര്‍ക്കാരിന് പ്രധാനമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘പ്രധാന കാര്യം, നൈജീരിയയില്‍ ട്വിറ്ററിന് ലൈസന്‍സ് ഉണ്ടായിരിക്കണം.

കൂടാതെ നൈജീരിയയുടെ വളര്‍ച്ചയ്ക്കോ കോര്‍പ്പറേറ്റ് നിലനില്‍പ്പിനോ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി ട്വിറ്റര്‍ അതിന്റെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം’ -മുഹമ്മദ് വ്യക്തമാക്കി.

നൈജീരിയയിലെ ബ്രോഡ്കാസ്റ്റിങ് റെഗുലേറ്ററായ നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് കമ്മീഷന്‍ എല്ലാ പ്രാദേശിക പ്രക്ഷേപണ കേന്ദ്രങ്ങളും അവരുടെ ട്വിറ്റര്‍ ആശയ വിനിമയം താല്‍ക്കാലികമായി നിര്‍ത്തി

വെക്കാന്‍ ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് നൈജീരിയയില്‍’ കൂ’ ലഭ്യമാണെന്ന് കൂവിന്റെ സഹസ്ഥാപകനും സിഇഒയുമായ അപ്രമേയ രാധാകൃഷ്ണ ട്വീറ്റില്‍ കുറിച്ചത് .

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …