Breaking News

കാത്തിരിപ്പിന്​ വിരാമം; വിസിറ്റിങ്​ വിസക്കാര്‍ക്ക്​ യു.എ.ഇയിലേക്ക്​ വരാം…

യു.എ.ഇയിലേക്ക്​ വരാനുള്ള വിസിറ്റ്​ വിസക്കാരുടെ കാത്തിരിപ്പ്​ അവസാനിക്കുന്നു. ഇന്ത്യ, പാകിസ്​താന്‍, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ വിസിറ്റ്​ വിസക്കാര്‍ക്കും ഇ -വിസക്കാര്‍ക്കും​ യു.എ.ഇയിലേക്ക്​ വരാമെന്ന്​ എയര്‍ അറേബ്യ എയര്‍ലൈനാണ്​ അറിയിച്ചതായാണ് റിപ്പോർട്ട്​.

ഇത്​ സംബന്ധിച്ച നിര്‍ദേശം ട്രാവല്‍ ഏജന്‍സികള്‍ക്ക്​ കൈമാറി. ​യു.എ.ഇ ഫെഡറല്‍ അതോറിറ്റിയുടെ (ഐ.സി.എ) അനുമതിയോ ഐ.സി.എ രജിസ്​ട്രേഷനോ ആവശ്യമില്ല. കാലാവധിയുള്ള വിസക്കാര്‍ക്ക്​ മാത്രമായിരിക്കും അനുമതി.

​വിസയെടുത്ത ശേഷം യാത്രാവിലക്കിനെ തുടര്‍ന്ന്​ കാലാവധി കഴിഞ്ഞ വിസക്കാര്‍ക്ക്​ യാത്ര അനുവദിക്കില്ല. നിലവില്‍ ഷാര്‍ജയിലേക്ക്​ മാത്രമാണ്​ വിസിറ്റ്​ വിസക്കാര്‍ക്ക്​ അനുമതി നല്‍കിയിരിക്കുന്നത്​.

വൈകാതെ തന്നെ മറ്റ്​ എമിറേറ്റുകളും അനുമതി നല്‍കുമെന്നാണ്​ അറിയുന്നത്​. നേരത്തെ വിസിറ്റ്​ വിസക്കാര്‍ക്ക്​ അബൂദബിയിലേക്ക്​ വരാമെന്ന്​ അറിയിച്ചിരുന്നെങ്കിലും എയര്‍ലൈനുകള്‍ക്ക്​ ഇത്​

സംബന്ധിച്ച്‌​ നി​ര്‍ദേശം ലഭിച്ചിരുന്നില്ല. റെസിഡന്‍റ്​ വിസക്കാര്‍ക്കും നേരത്തെ മുതല്‍ അനുമതി നല്‍കിയിരുന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …