Breaking News

കൊവിഡ് പ്രതിസന്ധി മറികടക്കണം – തീയേറ്ററുകള്‍ ക്രിസ്മസ് റിലീസുകള്‍ക്കായി ഡിസംബറില്‍ തുറക്കും.

കൊവിഡ് പ്രതിസന്ധിയിലായ സിനിമ തീയേറ്ററുകള്‍ തുറക്കാനുള്ള ആലോചനയില്‍ സര്‍ക്കാര്‍. ദീര്‍ഘകാലം അടച്ചിടല്‍ ഗുണകരമല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഇതിന്റെ ഭാഗമായി ഡിസംബറില്‍ ക്രിസ്മസ് റിലീസുകള്‍ തിയറ്ററുകളില്‍ എത്തിക്കാന്‍ സിനിമ മേഖലയിലുള്ളവരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തും.

തിയറ്ററുകള്‍ തുറന്നാലും കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും പ്രവേശനം. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കായിരിക്കും മുന്‍ഗണന. തിയറ്ററില്‍ നൂറ് ശതമാനം പ്രേക്ഷകരെ അനുവദിക്കാനും സാധ്യതയില്ല. നിയന്ത്രണങ്ങളോടെയാണെങ്കിലും, തിയറ്ററുകള്‍ തുറന്നാല്‍ സിനിമാ വ്യവസായം കൂടുതല്‍ ഉണര്‍വിലേക്ക് എത്തുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …