Feb 13, 2026 3:24 AM
Breaking News

വിമാന ടിക്കറ്റ്​ നിരക്ക് താങ്ങാനാവുന്നില്ല; ഗള്‍ഫിലേക്ക് മടങ്ങാനാവാതെ നിരവധി പേര്‍…

ഗള്‍ഫിലേക്കുള്ള സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കാത്തതു മൂലം വിസാ കാലാവധിയുള്ളവരും വിഷമിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നിരക്ക് അമിതമാണെന്നതാണ് പ്രശ്നം. പലര്‍ക്കും ഗള്‍ഫിലെത്തിയാല്‍ തന്നെ പഴയ വേതനം ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്.

കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സാധാരണ സര്‍വീസ് അടുത്ത മാസം മുതല്‍ പുനരാരംഭിക്കുമോയെന്നതും വ്യക്തമായിട്ടില്ല എന്നാല്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക വിസയില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ പോകുന്നുണ്ട്. അവിടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ ഇളവുകളും മറ്റും പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. മാത്രമല്ല സന്ദര്‍ശക വിസക്ക്​ ചെലവും കുറവാണ്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …