‘അവര്‍ക്ക് വേണ്ടത് സ്ത്രീകളെയാണ്. 12 വയസ് മുതലുള്ള കുട്ടികളാണ് അവരുടെ ലക്ഷ്യം. അവര്‍ കണ്ണ് വെച്ച് കഴിഞ്ഞാല്‍ പിന്നെ രക്ഷയില്ല. നമ്മള്‍ എത്ര എതിര്‍ത്തിട്ടും കാര്യമില്ല. എതിര്‍ത്താല്‍ മരണമായിരിക്കും വിധി’,
പറയുന്നത് കാബൂളില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയാണ്. ഓരോ പ്രദേശത്തെയും ഗ്രാമത്തലവന്മാരോട് പതിനഞ്ചിനും നാല്‍പത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ള പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും പട്ടികയെടുക്കാന്‍ താലിബാന്‍ ആവശ്യപ്പെട്ടിരുന്നു.
പട്ടികയില്‍ 12 വയസ് മുതലുള്ള കുട്ടികളുടെ ലിസ്റ്റ് ആവശ്യപ്പെട്ടിരുന്നില്ല. ഇതോടെ, ചിലര്‍ക്കെങ്കിലും ആശ്വാസമായിരുന്നു. എന്നാല്‍ വീടുതേടിയെത്തിയ താലിബാന്‍ 12 വയസ് പ്രായമുള്ള കുട്ടികളെയും ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയി.
നിസഹായരായി നോക്കി നില്‍ക്കാനേ മാതാപിതാക്കള്‍ക്ക് സാധിക്കുന്നുള്ളൂ. താലിബാന്‍ സംഘത്തിലുള്ളവര്‍ക്ക് വീതം വെച്ച് കൊടുക്കാനാണ് സ്ത്രീകളുടെ കണക്കെടുക്കുന്നത്. സംഘത്തിലേക്ക് ആളെയെടുക്കുമ്ബോഴുള്ള പ്രധാന വാഗ്ദാനങ്ങളിലൊന്ന്
ഇഷ്ടംപോലെ സ്ത്രീകളെ തരാമെന്നതാണ്. പെണ്‍ശരീരങ്ങളെ കാട്ടിയാണ് ഇവര്‍ ആളെക്കൂട്ടുന്നത്. അതിനാല്‍ തന്നെ, പ്രായം പോലും നോക്കാതെയാണ് ഇക്കൂട്ടര്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ടു പോകുന്നത്.
താലിബാനില്‍ അംഗമായ ഓരോ പുരുഷനും ഒട്ടേറെ സ്ത്രീകളെ വിവാഹം കഴിക്കാനും ലൈംഗിക അടിമയായി കൂടെ നിര്‍ത്താനും അവകാശമുണ്ടെന്നാണ് അവരുടെ വാദം. കൈപ്പിടിയിലൊതുങ്ങുന്ന കുട്ടികളുടെ പ്രായം എത്രയാണെന്ന്
പോലും നോക്കാതെ അവരെ ബലാത്സംഗം ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. 1996-2001 കാലത്തെ താലിബന്‍ ക്രൂരതകള്‍ ഇന്നത്തെ യുവതികള്‍ കേട്ട് വളര്‍ന്നതാണ്. അവരുടെ മാതാപിതാക്കള്‍ അനുഭവിച്ച ദുരവസ്ഥയുടെ തങ്ങളും കടന്നു
പോവുകയാണല്ലോ എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ പോലും പക്വത വരാത്തവരും കൂട്ടത്തിലുണ്ട്. നിര്‍ബന്ധിച്ചു താലിബാന്‍ സംഘാംഗങ്ങളെ വിവാഹം കഴിപ്പിക്കുന്ന സ്ത്രീകളെ പാക്കിസ്ഥാനിലെ വസീറിസ്ഥാനിലെത്തിച്ച് കര്‍ശന
മതപഠന ക്ലാസുകള്‍ നല്‍കുമെന്നും അങ്ങനെ അവരെ ‘ശുദ്ധീകരിച്ച്’ യഥാര്‍ഥ മുസ്‌ലിം സ്ത്രീകളാക്കുമെന്നും കഴിഞ്ഞദിവസം താലിബാന്‍ പുറത്തിറക്കിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു.