Breaking News

5 സംസ്ഥാനങ്ങളില്‍ നാളെ മുതൽ സ്കൂളുകള്‍ തുറക്കും…

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് ഉള്ളതിനാല്‍ ചില സംസ്ഥാനങ്ങളില്‍ നാളെ സ്കൂളുകള്‍ തുറക്കുന്നു. ഡല്‍ഹി, തമിഴ്നാട്, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണു നാളെ സ്കൂളുകള്‍ തുറക്കുന്നത്.

50% വിദ്യാര്‍ഥികളുമായി ഓഫ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. അധ്യാപകര്‍ക്കും സ്കൂള്‍ ജീവനക്കാര്‍ക്കും 2 ഡോസ് വാക്സീന്‍ നല്‍കി കഴിഞ്ഞു. ഡല്‍ഹിയില്‍ 9 മുതല്‍ 12 വരെ ക്ലാസുകളും

കോളജുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ തുറക്കുന്നത്. 6-8 ക്ലാസുകള്‍ സെപ്റ്റംബര്‍ 8ന് ആരംഭിക്കും. തമിഴ്നാട്ടിലും 9 മുതല്‍ 12 വരെ ക്ലാസുകള്‍ നാളെയാരംഭിക്കും. കര്‍ണാടകയില്‍

6-8 ക്ലാസുകാര്‍ക്ക് സെപ്റ്റംബര്‍ 6 മുതല്‍ ഓഫ്‍ലൈന്‍ ക്ലാസ് ആരംഭിക്കും. മഹാരാഷ്ട്രയില്‍ കോവിഡ് കുറവുള്ള ഗ്രാമീണ മേഖലയില്‍ സ്കൂളുകള്‍ തുറന്നു. പഞ്ചാബ്, ഛത്തീസ്ഗഡ്,

ഹരിയാന, യുപി, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്കൂളുകള്‍ ഇതിനോടകം സ്കൂളുകള്‍ തുറന്നു.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …