Breaking News

അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരി മരിച്ചു…

ഡല്‍ഹിയിലെ ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി 52 കാരിയായ സ്ത്രീ മരിച്ചു. മുഖര്‍ജി നഗറിലെ നിരങ്കരി കോളനിയില്‍ താമസിക്കുന്ന നേഹ വര്‍മ, ഭര്‍ത്താവ് ധരം വര്‍മ കെട്ടിടത്തിലേക്ക് വരുന്നതിനിടെയാണ് ടെറസില്‍ നിന്ന് ചാടിയതെന്ന് ഡല്‍ഹി പോലീസ് പറയുന്നു.

ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. നേഹയും ഭര്‍ത്താവും ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഈ ദമ്ബതികള്‍ക്ക് യുഎസില്‍ താമസിക്കുന്ന ഒരു മകനും മകളുമുണ്ട്. ദമ്ബതികള്‍ വേര്‍പിരിയലിന്റെ വക്കിലായിരുന്നു, പോലീസ് പറയുന്നതനുസരിച്ച്‌ ചാടുന്നതിനുമുമ്ബ്,

നേഹ ഭര്‍ത്താവിന് ‘ഐ ലവ് യു’ സന്ദേശം അയച്ചു. സംഭവം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും യുവതിയുടെ മൊബൈല്‍ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്‌. മകനും മകളും ഡല്‍ഹിയിലെത്തിയാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തും.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …