കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനല്‍ നിര്‍മാണ സ്ഥലത്ത് മണ്ണിടിച്ചിലില്‍ കാണാതായ രണ്ട് തൊഴിലാളികളുടെ മൃതദേഹം ലഭിച്ചു. രണ്ട് നേപ്പാള്‍ പൗരന്മാരാണ് മരിച്ചത്.
മണ്ണിടിച്ചിലില്‍ അകപ്പെട്ട ഒരാളെ പരിക്കുകളോടെ ഫര്‍വാനിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് അപകടം. നാലുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെയാണ് ഒരാളെ രക്ഷിക്കാനായതും രണ്ടുപേരുടെ മൃതദേഹം പുറത്തെടുത്തതും.
വിമാനത്താവളത്തിെന്റ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ഡോ. റന അല്‍ ഫാരിസ് അടക്കമുള്ളവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആഴത്തിലെടുത്ത കുഴിയിലേക്ക് മണ്ണിടിയുകയും തൊഴിലാളികള്‍ അകത്തു പെടുകയുമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.