Breaking News

ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നികുതി, നിരക്ക് വർദ്ധന നടപ്പാക്കണം; വി ഡി സതീശൻ

തിരുവനന്തപുരം: മാറുന്ന സാമൂഹിക സാഹചര്യത്തിൽ ജനങ്ങളുടെ അവസ്ഥ കണക്കിലെടുത്ത് നികുതി, നിരക്ക് വർദ്ധന നടപ്പാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പ്രളയത്തിനും മഹാമാരിക്കും ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിനു സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങൾ കടന്നുപോകുന്നത്. എല്ലാ വീടുകളിലും ജപ്തി നോട്ടീസുകൾ എത്തുകയാണ്. സാധാരണക്കാർ കടക്കെണിയിലാണ്. ഇതിനൊപ്പം വില കുത്തനെ ഉയരുകയും ചെയ്യുന്നു.

കേരളത്തിലെ സാധാരണക്കാരുടെ കഷ്ടപ്പാടുകൾ മനസിലാക്കാതെ സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഒറ്റയടിക്ക് നികുതിയും വാട്ടർ ചാർജും വർദ്ധിപ്പിച്ചു. നിയമസഭാ സമ്മേളനത്തിനിടെ വാട്ടർ ചാർജ് വർദ്ധിപ്പിച്ച ഉത്തരവ് സഭയോടുള്ള അനാദരവാണ്. നിയമസഭയെ അറിയിച്ചാണ് ഉത്തരവിറക്കേണ്ടിയിരുന്നതെന്നും സതീശൻ പറഞ്ഞു.

ബജറ്റിലൂടെ 4,000 കോടി രൂപയുടെ അധികബാധ്യത ചുമത്തിയതിലും ഇന്ധന വില വർദ്ധനവിലും ജനങ്ങൾ പ്രതിഷേധിച്ചതിനു തൊട്ടുപിന്നാലെയാണ് ജല ചാർജ് വർദ്ധനവ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. വൈദ്യുതി ബോർഡ് ലാഭകരമാണെന്ന് പറഞ്ഞ വൈദ്യുതി മന്ത്രി വൈദ്യുതി ചാർജും സെസും വർദ്ധിപ്പിച്ചു. ഈ ഭാരമെല്ലാം സാധാരണക്കാരുടെ തലയിലാണ് വയ്ക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

About News Desk

Check Also

കെഎസ്‌യു- പോലീസ് ഏറ്റുമുട്ടൽ…

കെ എസ് എം ഡി ബി കോളേജ് ഗേറ്റ് ഉപരോധിച്ചു കെഎസ്‌യു നടത്തിയ സമരം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. സംഘർഷത്തിൽ …