Breaking News

ഡ്യൂറണ്ട് കപ്പില്‍ ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം; ഇന്ത്യ നേവിയെ വീഴ്ത്തിയത് 1-0ന്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റായ ഡ്യൂറണ്ട് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. ആദ്യ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ നേവിയെ പരാജയപ്പെടുത്തി. എഴുപതാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

മത്സരത്തിൽ സമ്ബൂര്‍ണ ആധിപത്യം പുലര്‍ത്തിയെങ്കിലും, ലക്ഷ്യം കാണുന്നതില്‍ ബ്ലാസ്റ്റേഴ്സ് അമ്ബേ പരാജയമായിരുന്നു. മത്സരത്തില്‍ ഗോളെന്നുറച്ച അര ഡസന്‍ അവസരങ്ങളെങ്കിലും ബ്ലാസ്‌റ്റേഴ്‌സ് പാഴാക്കി. അതേസമയം കൂടുതല്‍ ഒത്തൊരുമ പ്രകടിപ്പിച്ച ഇന്ത്യന്‍ നേവി, പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ഇന്ത്യന്‍ നേവിയും ഗോളവസരം സൃഷ്ടിച്ചെങ്കിലും അവര്‍ക്കും ലക്ഷ്യം കാണാനായില്ല.

69-ാം മിനുട്ടില്‍ ആണ് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി പെനാല്‍റ്റി ലഭിച്ചത്. പ്രശാന്ത് നല്‍കിയ പാസ് ശ്രീകുട്ടനെ ഗോള്‍മുഖത്ത് എത്തിച്ചു. ഗോളടിക്കാന്‍ ശ്രീക്കുട്ടന്‍ ശ്രമുക്കും മുമ്ബ് നേവി ഡിഫണ്ടര്‍ താരത്തെ ഫൗള്‍ ചെയ്തു വീഴ്ത്തി. റഫറി പെനാല്‍റ്റിയും വിധിച്ചു. പെനാല്‍റ്റി കിക്ക് എടുത്ത ലൂണയ്ക്ക് ഒട്ടു പിഴച്ചില്ല.

കേരള ബ്ലാസ്റ്റേഴ്സിന്റെ സീസണിലെ ആദ്യ ഗോള്‍ ലൂണ നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്സ് ഗ്രൂപ്പ് സിയില്‍ ഒന്നാമത് എത്തി. ഇനി പതിനഞ്ചാം തീയതി ബെംഗളൂരു എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ബ്ലാസ്‌റ്റേഴ്‌സിനായി ജസ്സല്‍, ആല്‍ബിനോ, രാഹുല്‍ കെ.പി, ജീക്‌സണ്‍ സിങ്, ലൂണ, ഖബ്ര തുടങ്ങിയ പ്രധാന താരങ്ങളെല്ലാം കളത്തിലിറങ്ങി.

ഐഎസ്‌എല്ലിന് മുന്നോടിയായാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നാലു ഗ്രൂപുകളിലായാണ്​ ഡ്യൂറന്‍റ്​ കപ്പ്​ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള ഗ്രൂപ്പ്​ ഡിയിലാണ്​. ഗ്രൂപിലെ ആദ്യ രണ്ടു സ്​ഥാനക്കാര്‍ നോകൗട്ടില്‍ കടക്കും. ഒക്​ടോബര്‍ മൂന്നിനാണ്​ ഫൈനല്‍​ പോരാട്ടം.

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …