ശിവസേനയിലെ വിമത എം.എല്‍.എമാര്‍ കൂട്ടമായി സഖ്യം വിട്ടതോടെ രാഷ്ട്രീയ പ്രതിസന്ധിയിലായ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിന് മുതിര്‍ന്നേക്കുമെന്ന് സൂചനയുമായി എന്‍.സി.പി നേതാവ് ശരത് പവാര്‍. അധികാരം ഒഴിയാന്‍ തയാറായിരിക്കാനും എന്‍.സി.പി മന്ത്രിമാര്‍ക്ക് ശരത് പവാര്‍ നിര്‍ദേശം നല്‍കി. എന്തു തീരുമാനമെടുത്താലും എന്‍.സി.പി മുഖ്യമന്ത്രിക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ വീണാല്‍ പ്രതിപക്ഷത്തിരിക്കുമെന്ന് എന്‍.സി.പി സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ജയന്ത് പാട്ടീല്‍ പറഞ്ഞു.
Check Also
പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …