Breaking News

മുട്ടയുടെ വെള്ളയിലുണ്ട് ആറ് ഗുണങ്ങള്‍; നോക്കിയാലോ..!!

ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഓംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​.

മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു.

മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും.

നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ.  ആരോഗ്യഗുണങ്ങൾ കൊണ്ട്​ മുട്ട നമ്മുടെ പ്രാതലിലെ പ്രധാന വിഭവമാണ്​. ഒാംലെറ്റായും പുഴുങ്ങിയും പൊരിച്ചും മുട്ട കഴിക്കാറുണ്ട്​.

മുട്ട എങ്ങനെയാണ്​ കൊളസ്​ട്രോൾ ഉയർത്തുന്നത്​ എന്ന ചർച്ച എത്തിനിന്നത്​ അവയുടെ മഞ്ഞക്കരുവിലാണ്​. അതുകൊണ്ട്​ തന്നെ മുട്ടയുടെ വെള്ള എല്ലാവർക്കും പ്രിയപ്പെട്ടതാവുകയും ചെയ്​തു.

മുട്ട പൂർണമായും കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുന്നത്​ കലോറി അളവ്​ കുറക്കാനും പൂരിത കൊഴുപ്പിന്‍റെ അളവ്​ കുറക്കാനും സഹായിക്കും.   നമ്മൾ അവഗണിക്കുന്ന മുട്ടയുടെ വെള്ളയുടെ ഏതാനും ഗുണങ്ങൾ ഇതാ:

1. കൊളസ്​ട്രോൾ മുക്​തം; 

മുട്ടയിൽ നിന്ന്​ മഞ്ഞ നീക്കിയാൽ അവ കൊളസ്​ട്രോൾ മുക്​തമായി. അതിനാൽ ആർക്കെങ്കിലും ഉയർന്ന കൊളസ്​ട്രോൾ ഉണ്ടെങ്കിൽ മുട്ടയുടെ വെള്ള കഴിക്കുക. ഇതുവഴി ഹൃദ്രോഗ സാധ്യത കുറയുകയും കൊളസ്​ട്രോൾ നിലയിൽ മാറ്റം വരാനുള്ള സാധ്യത ഇല്ലാതാവുകയും ചെയ്യും.

2. പ്രോട്ടീൻ സമ്പന്നം; 

മുട്ട പൂർണമായും പ്രോട്ടീനിനാൽ സമ്പന്നമാണ്​. മഞ്ഞ നീക്കിയാലും വെള്ള കുറഞ്ഞ കൊഴുപ്പുള്ള പ്രോട്ടീൻ നിറഞ്ഞവയാണ്​. ഉയർന്ന പ്രോട്ടീൻ അളവ്​ ശരീര പേശികളെ ശക്​തിപ്പെടുത്തും.

3. കുറഞ്ഞ കലോറി; 

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.

4. രക്​ത സമ്മർദം താളം തെറ്റില്ല; 

മുട്ടയുടെ വെള്ളയിലെ പൊട്ടാസ്യത്തി​ന്‍റെ സാന്നിധ്യം രക്​ത സമ്മർദം കുറക്കാൻ സഹായിക്കും. ശരീരത്തി​ന്‍റെ ശരിയായ പ്രവർത്തനത്തിന്​ ഇലക്​ട്രോലൈറ്റായി പ്രവർത്തിക്കുന്ന ധാതുവാണ്​ പൊട്ടാസ്യം.

അമേരിക്കൻ കെമിക്കൽ സൊസൈറ്റി നടത്തിയ പഠന പ്രകാരം മുട്ടയുടെ വെള്ളയിൽ അടങ്ങിയിരിക്കുന്ന ആർ.വി.പി.എസ്​.എൽ എന്നറിയപ്പെടുന്ന പെപ്​റ്റൈഡ്​ എന്ന പ്രോട്ടീൻ ഘടകം രക്​തസമ്മർദം കുറക്കാൻ സഹായിക്കുന്നു.

5.  ഹൃദ്രോഗസാധ്യത കുറയുന്നു; 

പൊട്ടാസ്യം രക്​തസമ്മർദം കുറക്കുന്നതോടെ ഹൃ​ദ്രോഗസാധയതയും ഇല്ലാതാകുന്നു. ഹൃദയധമനികളെ വികസിപ്പിച്ചു നിർത്താൻ ഇവ സഹായിക്കുകയും അതുവഴി രക്​തത്തിന്‍റെ ഒഴുക്ക്​ സുഗമമാവുകയും ചെയ്യും.

6. വിറ്റാമിനുകളുടെ സാന്നിധ്യം; 

വിറ്റാമിൻ എ, ബി12, ഡി എന്നിവ അടങ്ങിയതാണ്​ മുട്ടയുടെ വെള്ള. റിബോ​ഫ്ലേവിൻ എന്നറിയപ്പെടുന്ന വിറ്റാമിൻ ബി2 പ്രായാധിക്യം കാരണമുണ്ടാകുന്ന പേശികളിലെ ശക്​തിക്ഷയം, തിമിരം, മൈഗ്രേൻ എന്നിവയെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.

About NEWS22 EDITOR

Check Also

ചു​വ​പ്പു​കൊ​ടി കി​ട്ടി​യി​ട്ട് ഒ​ന്ന​ര​വ​ര്‍​ഷം; ‘പാ​സ​ഞ്ച​ര്‍’ ഓ​ട്ടം ഇ​ന്നും ലോ​ക്ഡൗ​ണ്‍ ട്രാ​ക്കി​ല്‍…

ക​ര​യി​ലും വെ​ള്ള​ത്തി​ലും വാ​യു​വി​ലു​മു​ള്ള സ​ക​ല ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും ലോ​ക്ഡൗ​ണി​നു ശേ​ഷം പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍ യാ​ത്ര​ക്കാ​രോ​ടു​മു​ള്ള റെ​യി​ല്‍​വേ​യു​ടെ ക​ടും​പി​ടി​ത്ത​ത്തി​നു മാ​ത്രം …

Leave a Reply