Breaking News

ക്ലബ്ബ് ഹൗസിലെ അക്കൗണ്ടുകള്‍ തങ്ങളുടേതല്ലെന്ന് ആസിഫ് അലിയും ടൊവീനോ തോമസും…

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ക്ലബ്ബ് ഹൗസില്‍ വ്യാജന്‍മാരെ കുറിച്ച്‌ പരാതിയുമായി ആദ്യം എത്തിയത് ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ് എന്നിവരായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ടൊവീനോ തോമസും ആസിഫ് അലിയും

ഇതേ കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതുവരെ ക്ലബ്ബ് ഹൗസ് അക്കൗണ്ടുകള്‍ ഇല്ലെന്നാണ് ഇരുവരും അറിയിക്കുന്നത്. തന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടുകളെ കരുതിയിരിക്കാന്‍

ടൊവീനോ പറയുമ്ബോള്‍ താന്‍ ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമാണ് നിലവില്‍ ആക്റ്റീവ് ആയിരിക്കുന്നതെന്ന് ആസിഫ് അലി പറയുന്നു. മറ്റേതെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍

അക്കൗണ്ട് തുറക്കുമ്ബോള്‍ തീര്‍ച്ഛയായും എല്ലാവരെയും അറിയിക്കുമെന്നും ആസിഫ് ഫേസ്ബുക്കിലൂടെ അറിയിച്ചു. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …