ക്രൂഡ് ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന് പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു.
ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത് മാസത്തിനിടയിലെയും ഏറ്റവും
കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ് കഴിഞ്ഞ ദിവസം കുറഞ്ഞത്.
കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 72.21 രൂപയിലെത്തി. 66.54 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിെന്റ കൊച്ചിയിലെ വില. മറ്റ് ജില്ലകളിലും ആനുപാതികമായി വില കുറഞ്ഞിട്ടുണ്ട്.