Breaking News

അടുത്ത മാസം മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിക്കും…

ഏപ്രില്‍ മുതല്‍ എല്‍ഇഡി ടിവികളുടെ വില വര്‍ധിപ്പിക്കുന്നു. ആഗോള വിപണികളില്‍ ഓപ്പണ്‍ സെല്‍ പാനലുകളുടെ വില കഴിഞ്ഞ ഒരു മാസത്തിനിടെ 35 ശതമാനം വരെ വര്‍ധിച്ചതാണ് ഇതിന് കാരണമെന്നാണ് റിപ്പോർട്ട്.

അടുത്തമാസം എല്‍ഇഡി ടിവികളുടെ വിലയില്‍ 2000 രൂപ മുതല്‍ 7000 രൂപ വര്‍ധന ഉണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചിരിക്കുന്നത്. പാനസോണിക്, ഹെയര്‍, തോംസണ്‍ എന്നിവയുള്‍പ്പെടെയുള്ള

മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more

ബ്രാന്‍ഡുകള്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ വില വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുകയാണ്. എല്‍ജി പോലുള്ള ചിലര്‍ ഓപ്പണ്‍ സെല്ലിന്റെ വിലവര്‍ധന കാരണം ഇതിനകം തന്നെ വില ഉയര്‍ത്തിയിട്ടുണ്ട്.

പാനല്‍ വില തുടര്‍ച്ചയായി വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനൊത്ത് ടിവികളുടെ വിലയും കൂടുന്നുവെന്നും പാനസോണിക് ഇന്ത്യ-ദക്ഷിണേഷ്യ പ്രസിഡന്റും സിഇഒയുമായ മനീഷ് ശര്‍മ പറഞ്ഞു.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷമാകുന്നു; വീണ്ടും ലോക്ക്ഡൗൺ ; മാ​ര്‍​ച്ച്‌ 15 മു​ത​ല്‍ 21 വ​രെ​…Read more

ഏപ്രില്‍ മാസത്തോടെ ടിവി വില ഇനിയും കൂടാനാണ് സാധ്യത ഉള്ളത്. നിലവിലെ ട്രെന്‍ഡുകള്‍ കണ്ടാല്‍, ഏപ്രിലില്‍ 5-7 ശതമാനം വില വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …