Breaking News

മകരവിളക്ക് മഹോത്സവത്തിനൊരുങ്ങി ശബരിമല സന്നിധാനം

മകരവിളക്ക് മഹോത്സവത്തനൊരുങ്ങി ശബരിമല സന്നിധാനം. കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് ശബരിമലയിലേക്കെത്തുന്നത്. ഉച്ചക്ക് 2.29 ന് മകര സംക്രമ പൂജയും വൈകിട്ട് 6.30 ന് മകര ജ്യോതി ദര്‍ശനവും നടക്കും. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദര്‍ശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്.

ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്ബടിച്ചു കഴിഞ്ഞു. ഇന്നുച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ പൂജ . പൂജയ്ക്ക് ശേഷം 3 മണിയോടെ അടയ്ക്കുന്ന ക്ഷേത്ര നട വൈകിട്ട് അഞ്ചു മണിക്ക് തുറക്കും. തുടര്‍ന്ന് തിരുവാഭരണ ഘോഷയാത്രക്ക് ശരംകുത്തിയിലെത്തി ആചാരപരമായ സ്വീകരണം നല്‍കും. ശേഷം 6.30 ഓടെയാവും തിരുവാഭരണം ചാര്‍ത്തിയുള്ള മഹാ ദീപാരാധനയും മകര ജ്യോതി ദര്‍ശനവും നടക്കുക.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …