Breaking News

10000 റണ്‍സ് തൊടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി മിതാലി രാജ്…

രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമായി മിതാലി രാജ്. ഈ നേട്ടത്തിലേക്ക് എത്തുന്ന ലോകത്തിലെ രണ്ടാമത്തെ മാത്രം വനിതാ ക്രിക്കറ്റ് താരവുമായി മിതാലി.

മറ്റൊരാളുടെ അക്കൗണ്ടില്‍ സിനിമ കാണുന്നവര്‍ക്ക് മുട്ടന്‍ പണിയുമായി നെറ്റ്ഫ്ലിക്സ്…Read more

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ മീഡിയം പേസര്‍ ആന്‍ ബോഷിനെ ബൗണ്ടറി കടത്തിയാണ് മിതാലി 10000 റണ്‍സ് എന്ന നാഴിക കല്ല് പിന്നിട്ടത്. 212 ഏകദിന മത്സരങ്ങളില്‍ നിന്ന് 6974 റണ്‍സ് ആണ് മിതാലി സ്‌കോര്‍ ചെയ്തത്.

ഏഴ് സെഞ്ചുറിയും 54 അര്‍ധ ശതകങ്ങളും ഇവിടെ മിതാലിയുടെ പേരിലുണ്ട്. 10 ടെസ്റ്റില്‍ നിന്ന് 663 റണ്‍സ് ആണ് മിതാലിയുടെ സമ്ബാദ്യം. ഉയര്‍ന്ന സ്‌കോര്‍ 214. ടി20യില്‍ 37.52 എന്ന ബാറ്റിങ് ശരാശരിയില്‍ 2364 റണ്‍സ് 89 മത്സരങ്ങളില്‍ നിന്ന് മിതാലി കണ്ടെത്തി.

വീട്ടമ്മക്ക് മര്‍ദനം; ഹോം നഴ്​സ് അറസ്​റ്റില്‍ ; 78കാരിയെ വടികൊണ്ട് അടിക്കുന്നതും കുത്തുന്നതും സിസിടിവിയില്‍ (വീഡിയോ )

മിതാലിക്ക് മുന്‍പ് ഷാര്‍ലറ്റ് എഡ്വാര്‍ഡ്‌സ് ആണ് രാജ്യാന്തര ക്രിക്കറ്റില്‍ 10000 റണ്‍സ് കണ്ടെത്തിയത്. 309 കളികളില്‍ നിന്ന് 10207 റണ്‍സ് ആണ് ഷാര്‍ലറ്റ് എഡ്വര്‍ഡ്‌സ് വാരിക്കൂട്ടിയത്. 75 അര്‍ധ ശതകവും, എട്ട് സെഞ്ചുറിയും ഷാര്‍ലറ്റിന്റെ പേരിലുണ്ട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …