രാജ്യത്ത് കൊവിഡ്-19 ലോകഡൗണ്‍ കാലത്തെ ബോറടി മാറ്റാന്‍ വഴിയൊരുക്കി കേന്ദ്രം. 1987-88 കാലത്ത് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം പുനസംപ്രേഷണം നടത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പരമ്ബര ശനിയാഴ്ച മുതല്‍ പുനസംപ്രേഷണം നടത്തുമെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചിട്ടുണ്ട്. ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണ് 1987 ല്‍ പ്രക്ഷേപണം ആരംഭിച്ച പരമ്ബര വീണ്ടും
സംപ്രേഷണം ചെയ്യുന്നതെന്നാണ് മന്ത്രി പറഞ്ഞു. നേരത്തെ ലോക്ഡൗണില്‍ കഴിയുന്ന ജനങ്ങളുടെ ബോറടി മാറ്റാന്‍ രാമായണം, മഹാഭാരതം സീരിയലുകള്‍ പുന:സംപ്രക്ഷേപണം ചെയ്യുമെന്ന് പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍ അറിയിച്ചിരുന്നു. രാവിലെ 9 മുതല്‍ 10 വരെ ഒരു എപ്പിസോഡും രാത്രി 9 മുതല്‍ 10 വരെ അടുത്ത എപ്പിസോഡുമാണ് സംപ്രേഷണം ചെയ്യുക.