തമിഴ്നാട്ടില്‍ നിന്നും കോട്ടയത്തേക്ക് മുട്ട കയറ്റി വന്ന ശേഷം തിരികെ പോയ ലോറി ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സാഹചര്യത്തില്‍ ഇയാളുമായി നേരിട്ട് സമ്ബര്‍ക്കത്തിലേര്‍പ്പെട്ട പത്തു പേരെ കോട്ടയത്തു
നിരീക്ഷണത്തിലാക്കി. കൂടാതെ, ഇയാള്‍ മുട്ട നല്കിയ അയര്‍ക്കുന്നം, സംക്രാന്തി, കോട്ടയം എന്നിവിടങ്ങിളിലെ കടകളും അടപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ നാമക്കല്ലില്‍ നിന്നും മേയ് മൂന്നിനാണ്
ഇയാള്‍ മുട്ടയുമായി കോട്ടയത്തു എത്തിയത്. ഇയാള്‍ നാലിന് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് തമിഴ്നാട്ടിലെ എത്തി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.