കൊറോണ വൈറസിനെതിരായ വാക്‌സിൻ ഈ വർഷം അവസാനത്തോടെ തയ്യാറായേക്കുമെന്നു ലോകാരോഗ്യ സംഘടന തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
വാക്‌സിൻ ലഭ്യമാകുമ്ബോൾ തുല്യമായ രീതിയിലുള്ള വിതരണം ഉറപ്പാക്കണമെന്നു ടെഡ്രോസ് ലോകനേതാക്കളോട് വ്യക്തമാക്കി. ‘നമ്മുക്ക് വാക്‌സിൻ ആവശ്യമാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ട്’,
ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോർഡിനോട് ടെഡ്രോസ് വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. ലോകാരോഗ്യ സംഘടനയുടെ കോവാക്സ് പദ്ധതിയ്ക്ക് കീഴിൽ പരീക്ഷണ ഘട്ടത്തിലുള്ള ഒമ്ബത് വാക്‌സിനുകളാണ് ഉള്ളത്.
2021 അവസാനത്തോടെ രണ്ട് ബില്ല്യൺ ഡോസ് അംഗീകൃത വാക്സിനുകൾ സംഭരിച്ച് വിതരണം ചെയ്യാനാണ് കോവാക്സ് ലക്ഷ്യമിടുന്നത്. ലോകമെമ്ബാടും 3.6 കോടി ആളുകൾക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. 2.71 കോടി പേർ രോഗവിമുക്തി നേടി. കൊവിഡ് ബാധിച്ചു 10.54 ലക്ഷം പേരാണ് മരിച്ചത്.