Breaking News

തിരുവനന്തപുരത്ത് കൊറോണ സ്ഥിരീകരിച്ചയാളുടെ നില ഗുരുതരം; വൈറസ് പിടിപെട്ടതെന്ന് എങ്ങനെയെന്ന് കണ്ടെത്താനായില്ല…

രാജ്യത്താകെ കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്നലെ കൊറോണ സ്ഥിരീകരിച്ച അറുപത്തെട്ടുകാരനായ പോത്തന്‍കോട് സ്വദേശിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.

രോഗബാധയുള്ളവരുമായും ഇദ്ദേഹം അടുത്ത് ഇടപെട്ടിട്ടില്ല എന്നാണു റിപ്പോര്‍ട്ട്. ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ്-19 പിടിപ്പെട്ടത് എന്നാണ് ആരോഗ്യ വകുപ്പിനെ കുഴയ്ക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍

ഇദ്ദേഹം അടുത്ത കാലത്തൊന്നും വിദേശയാത്ര നടത്തുകയോ  വിദേശത്ത് നിന്ന് വന്നവരുമായി സമ്ബര്‍ക്കം പുലര്‍ത്തുകയോ ചെയ്തിട്ടില്ല. ഐസൊലേഷന്‍ വാര്‍ഡിലെ ഐ.സി.യുവിലുള്ള ഇദ്ദേഹത്തിന്‍റെ ആരോഗ്യനില ഗുരുതരമായതിനാല്‍

തന്നെ വിവരങ്ങള്‍ ചോദിച്ചറിയുകയെന്നത് വളരെ ബുദ്ധിമുട്ടാണ്.  അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് തയ്യാറാക്കുക എളുപ്പമല്ല. പരമാവധി വിവരങ്ങള്‍ ബന്ധുക്കളോട് ചോദിച്ചറിഞ്ഞ് റൂട്ട് മാപ്പ് തയ്യാറാക്കുനുള്ള നീക്കത്തിലാണ് ജില്ല ഭരണകൂടം. ഇദ്ദേഹത്തിന്‍റെ ബന്ധുക്കളുടെ യാത്ര വിവരങ്ങളും ജില്ലാ ഭരണകൂടം ശേഖരിക്കുന്നുണ്ട്.

അടുത്തിടെ ഇദ്ദേഹത്തിന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീടിനടുത്തുള്ള ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശേഷം വെഞ്ഞാറമൂടുള്ള ഒരു സ്വകാര്യ മെഡിക്കല്‍കോളേജിലും

ചികിത്സ തേടിയിട്ടുള്ളതായ് കണ്ടെത്തിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ഈ മാസം 24ാംതീയതി മുതല്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്‍റെ

ആദ്യ പരിശോധനഫലം നെഗറ്റീവും രണ്ടാമത്തെ ഫലം പോസിറ്റീവും ആവുകയായിരുന്നു. ജീവന്‍ രക്ഷിക്കാനുള്ള തീവ്രശ്രമമാണ് ആരോഗ്യവകുപ്പ് ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …