കൊച്ചി: കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ മുഖ്യസൂത്രധാരൻ അനിൽ കുമാറെന്ന് റിമാൻഡ് റിപ്പോർട്ട്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ അനിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും അനിൽ കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു. ഗണേഷ് മോഹനെതിരെ ആരോപണം ഉന്നയിച്ചത് താത്കാലികമായി രക്ഷപ്പെടാനാണെന്നാണ് അനിൽ കുമാർ ഇപ്പോൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് സാമ്പത്തിക നേട്ടത്തിനാണെന്നും ഇതിനായി ഒരു ലക്ഷത്തോളം രൂപ ലഭിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിലെ മറ്റൊരു …
Read More »സിദ്ധാർഥ് ഭരതൻ്റെ ‘ചതുരം’ ഒടിടി റിലീസ് പ്രഖ്യാപിച്ചു
റോഷൻ മാത്യു, സ്വാസിക വിജയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരത്തിന്റെ ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം നവംബറിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സൈന മൂവീസിന്‍റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേ വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നിരുന്നാലും, ഉടൻ റിലീസ് ചെയ്യുമെന്നല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. ശാന്തി ബാലചന്ദ്രൻ, അലൻ സിയർ, നിഷാന്ത് സാഗർ, ലിയോണ ലിഷോയ്, ജാഫർ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് …
Read More »കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രി; ഒരുങ്ങി ആലുവ മണപ്പുറം
കൊച്ചി: ആലുവ മണപ്പുറം ശിവരാത്രി ആഘോഷത്തിന് ഒരുങ്ങി കഴിഞ്ഞു. കൊവിഡ് ഇടവേളയ്ക്ക് ശേഷമുള്ള ശിവരാത്രിക്കായി ആലുവയിൽ ഭക്തർ എത്തിത്തുടങ്ങി. 116 ബലിത്തറകളാണ് തിരക്ക് കണക്കിലെടുത്ത് ഇത്തവണ ബലിതർപ്പണത്തിനായി പെരിയാറിന്‍റെ തീരത്ത് ഒരുക്കിയിരിക്കുന്നത്. ആലുവ മണപ്പുറത്തെ കുറിച്ചുള്ള ‘പൂഴിയിട്ടാൽ വീഴാത്ത മണപ്പുറം’ എന്ന പ്രയോഗം ഇത്തവണ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് കരുതുന്നത്. ആലുവ മണപ്പുറത്ത് ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മണപ്പുറത്ത് ഒരേസമയം 2,000 പേർക്ക് ബലിയർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. …
Read More »കോൺടാക്റ്റ് ലെൻസുമായി ഉറങ്ങി; കണ്ണ് ഭക്ഷിച്ച് പാരസൈറ്റ്, യുവാവിന് കാഴ്ച നഷ്ടമായി
ഫ്ലോറിഡ: കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ ഇരുപത്തൊന്നുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടു. അമേരിക്കയിലെ ഫ്ലോറിഡയിലെ മൈക്ക് ക്രംഹോൾസ് എന്ന യുവാവിനാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്. കോൺടാക്റ്റ് ലെൻസ് വെച്ച് ഉറങ്ങിയ സമയത്ത് മാംസം കഴിക്കുന്ന അപൂർവ ഇനം പരാന്നഭോജി (പാരസൈറ്റ്) മൂലമാണ് കാഴ്ച നഷ്ടപ്പെട്ടത്. ലെൻസ് വെച്ച ശേഷമുള്ള ഏഴ് വർഷത്തിനിടെ മൈക്കിന് കണ്ണിൽ അണുബാധയുണ്ടായിട്ടില്ല. എന്നാൽ ഇത്തവണ സംഭവം ഗൗരവമായി. കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അകന്തമെബ കെരറ്റിറ്റിസ് …
Read More »കറാച്ചിയില്‍ വീണ്ടും ഭീകരാക്രമണം; പൊലീസ് ആസ്ഥാനം ആക്രമിച്ച് ഭീകരർ
കറാച്ചി: കറാച്ചിയിൽ വീണ്ടും ഭീകരാക്രമണം. കറാച്ചിയിലെ പൊലീസ് ആസ്ഥാനത്തിന് നേരെയാണ് ഭീകരാക്രമണം നടന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കെട്ടിടത്തിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു ആക്രമണം. സംഭവസ്ഥലത്ത് നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് ശക്തമായ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകര സംഘത്തിൽ എത്ര പേരുണ്ടെന്ന കാര്യം വ്യക്തമല്ലെന്ന് സിന്ധ് പ്രവിശ്യ ഇൻഫർമേഷൻ മന്ത്രി ഷാർജീൽ ഇനാം പറഞ്ഞു.
Read More »കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
കൊച്ചി: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ് പ്രതി അനിൽകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അനിലിനെ മധുരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. അനിൽകുമാറിൻ്റെ അറസ്റ്റോടെ വ്യാജ ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണമിടപാട് നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ. വ്യാജ ജനന സർട്ടിഫിക്കറ്റ് ഇടപാടിൽ വൻ സാമ്പത്തിക …
Read More »ശരീരഭാരം വർധിക്കുന്നത് മരുന്ന് കഴിക്കുന്നതിനാൽ; ബോഡിഷെയിമിംഗിന് മറുപടിയുമായി സെലീന
അമേരിക്കൻ നടിയും ഗായികയുമായ സെലീന ഗോമസ് നിരവധി ആരാധകരുള്ള താരമാണ്. ഭാരം കൂടിയതിൻ്റെ പേരിൽ തന്നെ ബോഡി ഷെയിം ചെയ്യുന്നവർക്ക് അവർ നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ടിക് ടോക്ക് വഴിയാണ് ഇതു സംബന്ധിച്ച വീഡിയോ പങ്കുവച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും ലൂപസ് രോഗത്തെ നേരിട്ടതിനെക്കുറിച്ചുമൊക്കെ സെലീന പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. ലൂപസ് രോഗത്തിനായി കഴിക്കുന്ന മരുന്നുകളാണ് ശരീരഭാരത്തിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമെന്ന് സെലീന വ്യക്തമാക്കുന്നു. താൻ ഒരിക്കലും ഒരു മോഡലാകാൻ പോകുന്നില്ലെന്നും തൻ്റെ …
Read More »മതനിയമപ്രകാരം അനുവദനീയമല്ല; ഗർഭനിരോധന ഉത്പന്നങ്ങൾ വിലക്കി താലിബാൻ
കാബൂൾ: സ്ത്രീകൾ ഗർഭനിരോധന മാർഗങ്ങൾ ഉപയോഗിക്കുന്നത് വിലക്കി താലിബാൻ. മതനിയമപ്രകാരം ഗർഭനിരോധന മാർഗ്ഗങ്ങൾ അനുവദനീയമല്ലാത്തതിനാലാണ് ഈ നീക്കമെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. വ്യാപാരികൾക്ക് ഇതുസംബന്ധിച്ച നിർദേശം ലഭിച്ചുകഴിഞ്ഞു. ഗർഭനിരോധന മാർഗങ്ങളുടെ വിൽപ്പന മുസ്ലീങ്ങളുടെ വളർച്ച തടയാനുള്ള വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയാണെന്നാണ് താലിബാൻ്റെ വാദം. താലിബാൻ പ്രവർത്തകർ വീടുവീടാന്തരം കയറിയിറങ്ങി പുതിയ നിയമം അനുസരിക്കണമെന്ന് ഭീഷണിപ്പെടുത്തുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രികൾ, ചെറിയ ക്ലിനിക്കുകൾ, മുരുന്നുകടകള്‍ എന്നിവിടങ്ങളും താലിബാൻ പ്രവർത്തകർ സന്ദർശിച്ചു. എന്നാൽ ഇക്കാര്യത്തിൽ …
Read More »കുവൈറ്റിൽ ശൈത്യ തരംഗം ഈ മാസം അവസാനം വരെ തുടരും; രാത്രിയിൽ തണുപ്പ് കൂടാൻ സാധ്യത
കുവൈറ്റ് : ഫെബ്രുവരി അവസാനം വരെ കുവൈറ്റിൽ ശക്തമായ തണുപ്പ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ്റെ മുന്നറിയിപ്പ്. സാധാരണയായി ഈ സമയത്ത്, വസന്തകാലം ആരംഭിക്കുന്നതാണെന്നും തണുപ്പ് സാധാരണയായി ഉണ്ടാകാറില്ലയെന്നും അദ്ദേഹം പറഞ്ഞു. വടക്കുപടിഞ്ഞാറൻ കാറ്റ് താപനില കുറയാൻ കാരണമാകുമെന്നും രാത്രി കാലങ്ങളിൽ തണുപ്പ് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ എല്ലാ നിവാസികളും ജാഗ്രത പാലിക്കണമെന്നും മുൻകരുതലുകൾ സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വാരാന്ത്യത്തിൽ താപനില രാത്രിയിൽ …
Read More »മസ്കറ്റിൽ ബസ് മറിഞ്ഞ് നാല് മരണം; 4 പേരുടെ നില ഗുരുതരം
മസ്കറ്റ്: മസ്കറ്റിലുണ്ടായ ബസ് അപകടത്തിൽ നാല് മരണം. അഖബ ഖന്തബിൽനിന്ന് അൽ ബുസ്താൻ റോഡ് വാദി അൽ കബീറിലേക്കുള്ള എക്‌സിറ്റിലാണ് ബസ് മറിഞ്ഞത്. 53 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരിൽ നാലുപേരുടെ നില ഗുരുതരമാണ്. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റതായും 38 പേർക്ക് നിസാര പരിക്കേറ്റതായും റോയൽ ഒമാൻ പോലീസ് അറിയിച്ചു.
Read More »