Breaking News

News Desk

സംസ്ഥാനത്ത് ചൂട് രൂക്ഷമാകുന്നു; നിർദ്ദേശങ്ങളും മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

കോഴിക്കോട്: മഴ പിൻവാങ്ങിയതോടെ സംസ്ഥാനത്ത് ചൂട് കനക്കുന്നു. മുൻകാലങ്ങളിൽ, മാർച്ചോടെയായിരുന്നു താപനില വർദ്ധിച്ചിരുന്നത്. എന്നാൽ സമീപ വർഷങ്ങളിൽ, ഫെബ്രുവരിയോടെ തന്നെ താപനില ഉയരുകയാണ്. താപനില ഉയരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമാണെന്നാണ് വിലയിരുത്തൽ. കോഴിക്കോട് നഗരത്തിൽ ബുധനാഴ്ച 34.8 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഫെബ്രുവരിയിലെ ജില്ലയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. തൃശൂർ പീച്ചിയിൽ രേഖപ്പെടുത്തിയ 38.6 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കൂടിയ താപനില. ചൂടിനൊപ്പം ഉയർന്ന …

Read More »

ക്യാമറ നിർദേശം അപ്രായോഗികം, സർവ്വീസുകൾ നിർത്തിവെക്കും: ബസുടമകൾ

പാലക്കാട്: ഫെബ്രുവരി 28നകം സ്വകാര്യ ബസുകളിൽ ക്യാമറ സ്ഥാപിക്കണമെന്ന ഗതാഗത വകുപ്പിന്‍റെ നിർദേശം അപ്രായോഗികമെന്ന് ബസുടമകൾ. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് ക്യാമറ അനുവദിക്കണമെന്നാണ് ബസുടമകളുടെ ആവശ്യം. ഇതിന്‍റെ പകുതി തുക റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് നൽകുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ക്യാമറകൾ സ്ഥാപിക്കുന്നത് ബസുകളുടെ ഫിറ്റ്നസ് പരിശോധനാ സമയം വരെ നീട്ടണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു. അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ മാർച്ച് …

Read More »

1 – 9 ക്ലാസുകളിലെ സ്കൂൾ വാർഷിക പരീക്ഷ മാർച്ച് 13 മുതൽ; 31ന് സ്കൂൾ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്നു മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 13 മുതൽ 30 വരെ നടക്കും. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെ നടക്കുന്നതിനാൽ ഉച്ചയ്ക്ക് രണ്ട് മുതലാണ് പരീക്ഷ നടക്കുക. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടേകാൽ മുതലായിരിക്കും പരീക്ഷ. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഗുണനിലവാര മേൽനോട്ട സമിതി യോഗത്തിലാണ് ഇക്കാര്യം ധാരണയായത്. മുസ്ലിം കലണ്ടർ പിന്തുടരുന്ന സ്കൂളുകളിലും ഇതേ ഷെഡ്യൂൾ തന്നെയാകും. വിശദമായ ടൈംടേബിൾ …

Read More »

ആയുർവേദ കോളേജുകളിലെ ബിരുദ പ്രവേശനം; തീയതി നീട്ടണമെന്ന ആവശ്യവുമായി സുപ്രീം കോടതിയിൽ

ന്യൂഡൽഹി: സംസ്ഥാനത്തെ ആയുർവേദ, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. 11 സ്വാശ്രയ ആയുർവേദ മെഡിക്കൽ കോളേജുകളും സിദ്ധ, യുനാനി സ്വാശ്രയ കോളേജുകളും ഉൾപ്പെടുന്ന സംഘടന നൽകിയ ഹർജിയിലാണ് നോട്ടീസ്. ചില കോളേജുകളിലെ 80 % സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നതായി സംഘടന പറയുന്നു. പ്രവേശന തീയതി നീട്ടിയില്ലെങ്കിൽ ആകെയുള്ള 750 സീറ്റുകളിൽ 484 എണ്ണം ഒഴിഞ്ഞുകിടക്കുമെന്ന് കോളേജുകൾ സുപ്രീം കോടതിയെ …

Read More »

സൂര്യയുമൊത്തുള്ള ചിത്രം പങ്കുവെച്ച് സച്ചിന്‍ തെണ്ടുൽക്കർ; ഏറ്റെടുത്ത് ആരാധകർ

തമിഴ് നടൻ സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. ഇന്നത്തെ സൂര്യോദയം വളരെ സ്പെഷ്യലായിരുന്നുവെന്ന അടിക്കുറിപ്പോടെയാണ് സച്ചിൻ ചിത്രം പങ്കുവച്ചത്. സൂര്യയെ കണ്ടതിലുള്ള സന്തോഷവും സച്ചിൻ പ്രകടിപ്പിച്ചു. സച്ചിനൊപ്പമുള്ള ചിത്രം സൂര്യയും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ‘സ്നേഹവും ബഹുമാനവും’ എന്ന അടിക്കുറിപ്പോടെയാണ് സൂര്യ ചിത്രം പങ്കുവച്ചിരിക്കുന്നത്. “ഒരൊറ്റ ഫ്രെയിമിൽ രണ്ട് ഇതിഹാസങ്ങൾ”, “രണ്ട് മാസ്റ്റർ ബ്ലാസ്റ്റേഴ്സ്” തുടങ്ങി നിരവധി കമന്‍റ്സാണ് ചിത്രത്തിനു കീഴിലുള്ളത്. സംവിധായകന്‍ ചിരുത്തൈ ശിവയുമൊത്തുള്ള …

Read More »

അദാനി കേസ്; മുദ്രവച്ച കവര്‍ സ്വീകരിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവെ, കേന്ദ്രം കൈമാറാൻ ശ്രമിച്ച മുദ്രവച്ച കവർ സ്വീകരിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. എല്ലാം സുതാര്യമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഹിൻഡൻബർഗ് റിപ്പോർട്ട് പോലുള്ള കാര്യങ്ങൾ ഉണ്ടാകുമ്പോൾ ഓഹരി വിപണിയിലെ ചെറുകിട നിക്ഷേപകരുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ തയ്യാറാക്കാൻ വിദഗ്ദ്ധ സമിതി നിയോഗിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സമിതിയിലേക്ക് പരിഗണിക്കേണ്ട പേരുകളും പരിഗണിക്കേണ്ട വിഷയങ്ങൾ …

Read More »

സ്ത്രീത്വത്തെ അപമാനിച്ച കേസ്; ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയിൽ

കണ്ണൂർ: ഡിവൈഎഫ്ഐ വനിതാ നേതാവിനെ അധിക്ഷേപിച്ച കേസിൽ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കളായ ജയപ്രകാശ് തില്ലങ്കേരി, ജിജോ തില്ലങ്കേരി എന്നിവർ അറസ്റ്റിൽ. ആകാശ് തില്ലങ്കേരി ഒളിവിൽ തന്നെയാണെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ വനിതാ നേതാവ് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചെന്നാരോപിച്ച് ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കൾക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എന്നാൽ മൂവരും ഒളിവിലാണെന്ന് പൊലീസ് വ്യകതമാക്കിയിരുന്നു. തില്ലങ്കേരിയിൽ നിന്നാണ് ജയപ്രകാശിനെ പൊലീസ് അറസ്റ്റ് …

Read More »

നിശബ്ദ പ്രചാരണവേളയിൽ സോഷ്യൽ മീഡിയയിലൂടെ വോട്ട് തേടരുത്: തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: തിരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചാരണ വേളയിൽ സോഷ്യൽ മീഡിയയിൽ വോട്ട് അഭ്യർത്ഥിച്ചുള്ള സന്ദേശങ്ങൾ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വരുന്ന തിരഞ്ഞെടുപ്പിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണത്തിനിടെ വോട്ട് അഭ്യർത്ഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപി, കോൺഗ്രസ്, സിപിഎം എന്നിവർക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു. നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ട് തേടുകയോ മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ട് തേടുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. എന്നിരുന്നാലും, സോഷ്യൽ മീഡിയ …

Read More »

എൻട്രി ടിക്കറ്റ് വരുമാനത്തിൻ്റെ 15% ഭൂകമ്പബാധിതർക്ക് നൽകാൻ ദുബായ് ഗ്ലോബൽ വില്ലേജ്

യുഎഇ: തുർക്കി, സിറിയ ഭൂകമ്പബാധിതർക്കായി ഫെബ്രുവരി 19 ലെ എൻട്രി ടിക്കറ്റ് വരുമാനത്തിന്‍റെ 15 ശതമാനം സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ച് ദുബായ് ഗ്ലോബൽ വില്ലേജ്. ദി വിർജിൻ റേഡിയോ 15-ാം ജൻമദിന കോൺസെർട്ടിൻ്റെ അതേ ദിവസമായിരിക്കും ഇത്. എമിറേറ്റ്‌സ് റെഡ് ക്രസന്റ് ‘ബ്രിഡ്ജസ് ഓഫ് ഗിവിംഗ്’ ദുരിതാശ്വാസ ക്യാമ്പയിനിലേക്കാണ് ഒരു ഗ്ലോബൽ വില്ലേജ് ടിക്കറ്റ് വാങ്ങുന്നതിലെ 15 % വരുമാനം പോകുന്നത്. ഫെബ്രുവരി 19ന് ഗേറ്റിൽ നിന്നോ ഓൺലൈനിലൂടെയോ വാങ്ങിയ …

Read More »

പ്രണയം കവര്‍ന്നെടുത്ത് മരണം; ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി

ഇരിങ്ങാലക്കുട: സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ തൃശൂർ കണ്ണിക്കര സ്വദേശി പ്രണവ് ((31) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ രക്തം ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് അവശനാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അറിയപ്പെട്ടിരുന്നത്. 2022 മാർച്ച് നാലിനായിരുന്നു പ്രണവും തിരുവനന്തപുരം സ്വദേശിനി ഷഹാനയും വിവാഹിതരായത്. സോഷ്യൽ മീഡിയയിലൂടെയുള്ള പരിചയം വിവാഹത്തിലെത്തുകയായിരുന്നു. നിരവധി എതിർപ്പുകൾ അവഗണിച്ചാണ് ഷഹാന പ്രണവിന്‍റെ ജീവിതത്തിലേക്ക് കടന്നുവന്നത്. വർഷങ്ങൾക്ക് …

Read More »