കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപം മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവ് വിശ്വനാഥന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്.മാവോജി. വിശ്വനാഥന്‍റെ കുടുംബത്തിന് നഷ്ടപരിഹാരത്തിനും ജോലിക്കും ശുപാർശ ചെയ്യും. മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു. എന്ത് കുറ്റകൃത്യം ചെയ്താലും തെളിവുകൾ നിലനിൽക്കും. പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്നാണ് പ്രതീക്ഷയെന്നും ബി.എസ്.മാവോജി പറഞ്ഞു. ആദിവാസി യുവാവ് വിശ്വനാഥന്‍റെ മരണത്തിൽ പട്ടികജാതി-പട്ടികവർഗ കമ്മീഷന്‍റെ രൂക്ഷ വിമർശനത്തെ …
Read More »സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട 3 സംസ്ഥാനങ്ങളിലെ എൻഐഎ റെയിഡ്; കേരളത്തിൽ 2 പേർ കസ്റ്റഡിയിൽ
കൊച്ചി: കോയമ്പത്തൂർ, മംഗളൂരു സ്ഫോടനക്കേസുകളുമായി ബന്ധപ്പെട്ട് കേരളം ഉൾപ്പെടെ 3 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തി. ആകെ 40 ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ രേഖകളും 4 ലക്ഷം രൂപയും വിവിധ സ്ഥലങ്ങളിൽ നിന്ന് കണ്ടെടുത്തതായി എൻഐഎ അറിയിച്ചു. എറണാകുളത്ത് അഞ്ചിടങ്ങളിലാണ് പരിശോധന നടത്തിയത്. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയിൽ പണമിടപാട് നടത്തുന്ന അശോകൻ, ആലുവ വെസ്റ്റ് വെളിയത്തുനാട് സ്വദേശി റിയാസ് എന്നിവരെയാണ് ചോദ്യം …
Read More »100 രൂപ കൂലി കൂട്ടി ചോദിച്ചു; വയനാട്ടിൽ ആദിവാസി യുവാവിന് മർദ്ദനം
വയനാട്: വേതനം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതിന്‍റെ പേരിൽ ക്രൂരമായി മർദ്ദിച്ചതായി ആദിവാസി യുവാവ് ബാബു. മുൻ വശത്തെ മൂന്നു പല്ലുകൾ ഇളകി. താടിയെല്ലിന് പരിക്കേറ്റു. ഭക്ഷണം കഴിക്കാൻ കഴിയുന്നില്ലെന്നും ബാബു പറഞ്ഞു. ഭൂമിയുടെ ഉടമയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മഞ്ഞപ്പാറ കരുവളം വീട്ടിൽ അരുണിനെതിരെയാണ് അമ്പലവയൽ പൊലീസ് കേസെടുത്തത്. പട്ടികവർഗ അതിക്രമ നിരോധനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അമ്പലവയൽ നീർച്ചാൽ കോളനിയിലെ ബാബുവിന് കഴിഞ്ഞ ശനിയാഴ്ചയാണ് മർദ്ദനമേറ്റത്. കുരുമുളക് …
Read More »വൃദ്ധൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു; 2 പേർ ചികിത്സയിൽ
പാലക്കാട്: കൊല്ലങ്കോട് ഗൃഹനാഥൻ തേനീച്ചയുടെ കുത്തേറ്റ് മരിച്ചു. പാലക്കോട്ടില്‍ പളനി (74) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. വീടിനടുത്തുള്ള ഹോട്ടലിലേക്ക് പോകും വഴിയാണ് തേനീച്ച ആക്രമിച്ചത്. ഉടൻ തന്നെ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില വഷളായതോടെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ചാണ് മരണം സ്ഥിരീകരിച്ചത്. കൊല്ലങ്കോട് സ്വദേശികളായ സുന്ദരൻ, സതീഷ് എന്നിവർക്കും കുത്തേറ്റു. ഇരുവരും കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
Read More »വെളിപ്പെടുത്തലിന് മറുപടി; ആകാശ് തില്ലങ്കേരിക്കെതിരെ തെളിവുകൾ പുറത്ത് വിട്ട് ഡിവൈഎഫ്ഐ
കണ്ണൂർ: ഡി.വൈ.എഫ്.ഐ നേതാവ് എം.ഷാജറിനെ കുടുക്കാൻ ആകാശ് തില്ലങ്കേരി ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ ഡി.വൈ.എഫ്.ഐ തെളിവുകൾ പുറത്തുവിട്ടു. ഷാജറിൽ നിന്ന് ട്രോഫി വാങ്ങാൻ ആകാശ് ക്രിക്കറ്റ് ടീമിൽ കയറിപ്പറ്റുകയായിരുന്നുവെന്നും ട്രോഫി വാങ്ങുന്ന ചിത്രം പ്രചരിപ്പിക്കാൻ വാട്സാപ്പ് ഗ്രൂപ്പിൽ ആഹ്വാനം ചെയ്തുവെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ഷാജറിന്‍റെ പാർട്ടി അംഗത്വം എടുത്തുകളയാനായിരുന്നു നീക്കമെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു. ആകാശ് നടത്തിയ വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും നേതാക്കൾ പുറത്തുവിട്ടു. കഴിഞ്ഞ ഡിസംബറിലാണ് ക്രിക്കറ്റ് ടൂർണമെന്‍റിൽ ജേതാക്കളായ …
Read More »ഉണ്ണി മുകുന്ദനെതിരായ പീഡനശ്രമക്കേസ്; വ്യാജ സത്യവാങ്മൂലം നൽകിയെന്നത് പച്ചക്കള്ളമെന്ന് സൈബി
കൊച്ചി: പീഡനശ്രമക്കേസ് റദ്ദാക്കണമെന്ന ഉണ്ണി മുകുന്ദന്റെ ഹർജി കോടതിയിൽ. അഡ്വക്കേറ്റ് സൈബി ജോസ് നടന് വേണ്ടി ഹാജരായി. ഒത്തുതീർപ്പിന് തയ്യാറാണെന്ന് പരാതിക്കാരി ഇ മെയിൽ വഴി അറിയിച്ചതായി സൈബി ഹൈക്കോടതിയെ ധരിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ജാമ്യം ലഭിക്കാൻ നടൻ ഉണ്ണി മുകുന്ദൻ പരാതിക്കാരിയുടെ പേരിൽ വ്യാജ ഒത്തുതീർപ്പ് സത്യവാങ്മൂലം നൽകിയെന്നത് നുണയാണെന്നും പരാതിക്കാരി അയച്ച ഓഡിയോ സന്ദേശം പക്കലുണ്ടെന്നും സൈബി പറഞ്ഞു. മാധ്യമങ്ങൾ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും താൻ …
Read More »ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാമതെത്തി ഇന്ത്യ
ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീം ഒന്നാം സ്ഥാനത്തെത്തി. അന്താരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (ഐസിസി) പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ടെസ്റ്റ്, ഏകദിന, ടി 20 ഫോർമാറ്റുകളിലാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ മത്സരം ജയിച്ചതോടെ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം നമ്പർ ടീമായി മാറി. മത്സരത്തിന് മുമ്പ് ഇന്ത്യ രണ്ടാം സ്ഥാനത്തായിരുന്നു. നിലവിൽ 115 ആണ് ഇന്ത്യയുടെ ടെസ്റ്റ് റേറ്റിംഗ്. 111 റേറ്റിംഗുമായി ഓസ്ട്രേലിയയാണ് …
Read More »ഉടമയ്ക്കൊപ്പമുള്ള സവാരിക്കിടെ വഴിതെറ്റി; ടാക്സി പിടിച്ച് വീട്ടിലെത്തി വളർത്തുനായ
മാഞ്ചസ്റ്റർ : ഉടമസ്ഥനൊപ്പം പ്രഭാത സവാരിക്ക് പോയ വളർത്തുനായയ്ക്ക് വഴിതെറ്റി. ഒടുക്കം ടാക്സി പിടിച്ച് വീട്ടിലെത്തി. ഇത് ആശ്ചര്യകരമായി തോന്നാം, പക്ഷേ ഇത് സത്യമാണ്. മാഞ്ചസ്റ്ററിലാണ് സംഭവം. തിങ്കളാഴ്ച രാവിലെ ഉടമയ്ക്കൊപ്പം പ്രഭാത സവാരിക്ക് പോയ മൂന്ന് വയസുള്ള വളർത്തുനായ റാൽഫിന് ഉടമയ്ക്കൊപ്പം നടക്കുന്നതിനിടെ വഴിതെറ്റി. നായയെ കാണാനില്ലെന്ന് മനസിലാക്കിയ ഉടമ ജോർജിയ ക്രൂ റാൽഫിനായി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. എല്ലാ ദിവസവും രാവിലെ ജോർജിയയോടൊപ്പം നടക്കാൻ …
Read More »ഹോപ്പ് എലിസബത്ത് ബേസിൽ; സംവിധായകൻ ബേസിൽ ജോസഫിന് കുഞ്ഞു പിറന്നു
നടനും സംവിധായകനുമായ ബേസിൽ ജോസഫിന് പെൺകുഞ്ഞ് പിറന്നു. ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര്. ബേസിൽ തന്നെയാണ് ഇക്കാര്യം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. കുഞ്ഞിനും എലിസബത്തിനുമൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ, ടൊവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്‍റണി വർഗീസ്, സിത്താര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, അപർണ ദാസ്, വിജയ് ബാബു തുടങ്ങി നിരവധി പേർ ബേസിലിന് …
Read More »കൊലപാതകം നടത്തിയത് പാർട്ടിക്ക് വേണ്ടി; വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി
കണ്ണൂർ: എടയന്നൂർ ഷുഹൈബ് വധക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി ആകാശ് തില്ലങ്കേരി. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി പാർട്ടിക്ക് വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ്. “എടയന്നൂരിലെ പാർട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചത്. ഞങ്ങൾ വാ തുറന്നാൽ പലർക്കും പുറത്തിറങ്ങി നടക്കാൻ കഴിയില്ല. ആഹ്വാനം ചെയ്തവർക്ക് പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഞങ്ങൾക്ക് പട്ടിണിയും പടിയടച്ച് പിണ്ടം വയ്ക്കലുമാണ് നേരിടേണ്ടി വന്നത്. പാർട്ടി തള്ളിയതോടെയാണ് …
Read More »