മധ്യപ്രദേശ്: നടൻ ആർ മാധവന്‍റെ മകനും ദേശീയ നീന്തൽ താരവുമായ വേദാന്ത് മാധവന് 2023 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ മെഡൽ നേട്ടം. മധ്യപ്രദേശിൽ നടന്ന ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും ഉൾപ്പെടെ ഏഴ് മെഡലുകൾ വേദാന്ത് നേടി. 100 മീറ്റർ, 200 മീറ്റർ, 1500 മീറ്റർ വിഭാഗങ്ങളിൽ സ്വർണം നേടിയ വേദാന്ത് 400 മീറ്റർ, 800 മീറ്റർ എന്നിവയിൽ വെള്ളി മെഡലുകൾ നേടി. മകന്‍റെ മെഡൽ നേട്ടത്തിന്‍റെ …
Read More »ഗബ്രിയേല ചുഴലിക്കാറ്റ്; ന്യൂസിലൻഡിൽ 5 മേഖലകളിൽ അടിയന്തരാവസ്ഥ
ഓക്ക് ലാൻഡ്: വൻ ചുഴലിക്കാറ്റിൽ നിന്ന് രക്ഷതേടി ന്യൂസിലൻഡ്. രാജ്യത്ത് ഇതുവരെ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് ന്യൂസിലൻഡിന്‍റെ വടക്കൻ ഭാഗത്ത് വ്യാപക നാശനഷ്ടമാണുണ്ടാക്കിയത്. ഓക്ക് ലാൻഡ് ഉൾപ്പെടെ 5 പ്രദേശങ്ങളെ ചുഴലിക്കാറ്റും കനത്ത മഴയും സാരമായി ബാധിച്ചു. പ്രദേശത്തെ 58,000 വീടുകളിൽ വൈദ്യുതി മുടങ്ങി. നിരവധി വീടുകൾ തകർന്നു. ഔദ്യോഗിക കണക്കനുസരിച്ച് അമ്പതിനായിരത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. യഥാർത്ഥ കണക്ക് അതിനേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. …
Read More »സംസ്ഥാന വ്യാപകമായി വാഹന പരിശോധന; 264 വാഹനങ്ങളിൽ നിന്ന് 2.40 ലക്ഷം രൂപ പിഴയീടാക്കി
തിരുവനന്തപുരം: സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന പരിശോധനയിൽ വൻ ക്രമക്കേട് കണ്ടെത്തി. സ്കൂൾ ബസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന. മറ്റ് വാഹനങ്ങളും പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയ 264 വാഹനങ്ങളിൽ നിന്നായി 2,39,750 രൂപ പിഴയും ഈടാക്കി. പ്രഥമ ശുശ്രൂഷ കിറ്റ് സൂക്ഷിക്കാതിരുന്ന 167 വാഹനങ്ങളിൽ നിന്ന് 83,500 രൂപ പിഴ ഈടാക്കി. റോഡ് സുരക്ഷ പാലിക്കാത്തതും സ്മോക്ക് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഇല്ലാത്തതും ശബ്ദ മലിനീകരണത്തിന് കാരണവുമായ 78 …
Read More »മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിന് അമിതവേഗം; കോടതി റിപ്പോർട്ട് തേടി
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം അപകടകരമായി ഓടിച്ച സംഭവത്തിൽ പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിപ്പോർട്ട് തേടി. സംഭവത്തിൽ കുറുവിലങ്ങാട് എസ്.എച്ച്.ഒ. നിർമൽ മുഹ്സിനോടാണ് കോടതി റിപ്പോർട്ട് തേടിയത്. സാധാരണക്കാർക്കും റോഡിലൂടെ യാത്ര ചെയ്യേണ്ടതല്ലേയെന്ന് കോടതി ചോദിച്ചു. വെള്ളിയാഴ്ച മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കോഴ മേഖലയിലൂടെ അമിത വേഗതയിലാണ് കടന്നുപോയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ മജിസ്ട്രേറ്റിന്‍റെ വാഹനവും സമീപത്തുണ്ടായിരുന്നു. അപകടകരമായ രീതിയിൽ വാഹനങ്ങൾ കടന്നുപോയതിൽ മജിസ്ട്രേറ്റ് …
Read More »കമ്പനിയുടെ വളർച്ചയിൽ നിഴൽ പോലെ കൂടെ നിന്നു; സഹപ്രവർത്തകന് ബെൻസ് കാർ സമ്മാനിച്ച് സി.ഇ.ഒ
കൊരട്ടി : ഐ.ടി ആഗോള സാധ്യതകളിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ എബിൻ ജോസ് എന്ന സംരംഭകന്റെ കയ്യിൽ ഉണ്ടായിരുന്നത് വെറും 200 രൂപയുടെ മൂലധനം മാത്രമായിരുന്നു. അന്ന് മുതൽ കൂടെ നിന്ന് കമ്പനിയെ വിജയിപ്പിച്ച സഹപ്രവർത്തകന് ബെൻസ് കാർ സ്നേഹസമ്മാനമായി നൽകിയിരിക്കുകയാണ് അദ്ദേഹം. കൊരട്ടി ഇൻഫോ പാർക്കിലെ ജോലിക്കാരനിൽ നിന്ന് ആഗോള ഐ.ടി. സൊല്യൂഷൻ പ്രൊവൈഡർ വെബ് ആൻഡ് ക്രാഫ്റ്റ്സ് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്തേക്കാണ് എബിൻ ജോസ് ഉയർന്നത്. എല്ലാ പിന്തുണയും …
Read More »അദാനി വിഷയം; വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ വിദഗ്ദ സമിതിയെ നിയമിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. നിലവിലുള്ള ഏജൻസികൾ ഇക്കാര്യം കൈകാര്യം ചെയ്യാൻ പര്യാപ്തമാണെങ്കിലും സംവിധാനം എങ്ങനെ മെച്ചപ്പെടുത്താമെന്ന് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. സമിതിയിൽ ഉൾപ്പെടുത്തേണ്ടവരുടെ പേരുകൾ മുദ്രവച്ച കവറിൽ നൽകാമെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. കേസ് അടുത്ത വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിനെ …
Read More »യുപിയിൽ ലൈസൻസില്ലാതെ തോക്ക് കൈവശം വെക്കുന്നതിൽ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി
ന്യൂഡൽഹി: ഉത്തർ പ്രദേശിൽ ലൈസൻസില്ലാത്ത തോക്കുകളും ആയുധങ്ങളും അനധികൃതമായി കൈവശം വെക്കുന്നതിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഉത്തർ പ്രദേശിൽ ആളുകൾ അനധികൃതമായി വലിയ തോതിൽ തോക്കുകൾ കൈവശം വെക്കുന്നത് ആശങ്കാജനകമാണെന്ന് ജസ്റ്റിസുമാരായ കെ എം ജോസഫ്, ബി വി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. താൻ കേരളത്തിൽ നിന്നാണ് വരുന്നതെന്നും അവിടെ ഇത് കേട്ടുകേൾവിയില്ലാത്തതാണെന്നും വാദത്തിനിടെ ജസ്റ്റിസ് കെ എം ജോസഫ് പറഞ്ഞു. തോക്ക് സംസ്കാരം ഫ്യൂഡൽ മനോഭാവത്തിന്‍റെ …
Read More »പെൺകുട്ടികളെ തൊട്ടാൽ സഹോദരന്മാരെ പോലെ പെരുമാറും: വിഡി സതീശൻ
കോഴിക്കോട്: ആജീവനാന്തകാലം ആരും മുഖ്യമന്ത്രിയായി ഇരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിനാൽ പൊലീസ് സൂക്ഷിച്ച് പെരുമാറണം. പെൺകുട്ടികളെ തൊട്ടാൽ കോൺഗ്രസ് സഹോദരന്മാരെ പോലെ പെരുമാറും. കോൺഗ്രസും യുഡിഎഫും ഇവിടെ കാണും. സ്വേച്ഛാധിപതികൾ എല്ലായ്പ്പോഴും ഭീരുക്കളായിരുന്നു. അതാണ് ഇവിടെ നടക്കുന്നത്. ഭയം മാറ്റാൻ യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ കുതിര കയറരുത്. അശാസ്ത്രീയമായ നികുതി നിർദേശങ്ങൾക്കെതിരായ പ്രതിഷേധം ജനങ്ങളിലേക്ക് എത്തിക്കുമെന്നും സതീശൻ പറഞ്ഞു. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. …
Read More »സൗദി അറേബ്യയിൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യത
ജിദ്ദ: സൗദി അറേബ്യയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഇന്ന് (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ ജൗഫ്, ഹായിൽ, അൽ ഖസിം, റിയാദ്, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ തിങ്കൾ മുതൽ ബുധനാഴ്ച വരെ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. റിയാദ്, മക്ക, മദീന, അൽ ജൗഫ്, തബൂക്ക്, വടക്കൻ അതിർത്തികൾ, ഹാഇൽ, അൽ ഖസിം, …
Read More »മോദിയുടെ വിദേശയാത്രയിൽ എങ്ങനെ അദാനി പങ്കെടുത്തു; ചോദ്യം ആവർത്തിച്ച് രാഹുൽ ഗാന്ധി
കല്പറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗൗതം അദാനിയും തമ്മിലുള്ള ബന്ധം ആവർത്തിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയ്ക്കൊപ്പം അദാനി വിദേശയാത്ര ചെയ്യുന്നത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി വയനാട്ടിൽ ചോദിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷമുള്ള ആദ്യ കേരള സന്ദർശനത്തിൽ മീനങ്ങാടിയിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “എങ്ങനെയാണ് അദാനി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും വാങ്ങുന്നത്? അദാനി-മോദി ബന്ധത്തെക്കുറിച്ച് പാർലമെന്‍റിൽ പറഞ്ഞതെല്ലാം സത്യമാണ്. പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുകൾ നൽകിയിട്ടുണ്ട്. …
Read More »