Breaking News

News Desk

മലയാളി വ്യവസായിയും കർണ്ണാടക മുൻ മന്ത്രിയുമായ ടി. ജോൺ നിര്യാതനായി

ബെം​ഗളൂരു: കർണാടക മുൻ മന്ത്രിയും മലയാളി വ്യവസായിയുമായ ടി ജോൺ നിര്യാതനായി. 92 വയസായിരുന്നു. കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവായിരുന്നു ജോൺ. നാളെ ഉച്ചയ്ക്ക് ബെംഗളൂരു ക്വീൻസ് റോഡിലെ സെന്‍റ് മേരീസ് ജെഎസ്ഒ കത്തീഡ്രൽ പള്ളിയിലാണ് സംസ്കാരം. 1999 മുതൽ 2004 വരെ കർണ്ണാടക സർക്കാരിൽ മന്ത്രിയായിരുന്നു. ഏഴ് പതിറ്റാണ്ട് മുമ്പ് കർണാടകയിലെ കൂർഗിലേക്ക് കുടിയേറിയ ടി ജോൺ പ്ലാന്റേഷൻ തൊഴിലാളികൾക്ക് നേതൃത്വം കൊടുത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. ടി. ജോൺ …

Read More »

സ്വകാര്യ തൊഴിൽ മേഖലയിലെ സ്വദേശിവത്കരണം; കരട് നിയമത്തിന് മന്ത്രിസഭാ അംഗീകാരം

ദോ​ഹ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ സ്വദേശിവൽക്കരിക്കുന്നത് സംബന്ധിച്ച കരട് നിയമത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച അമീരി ദിവാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കരടിന് അംഗീകാരം നല്കിയത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്ന തുർക്കിയിലെയും സിറിയയിലെയും ജനങ്ങൾക്കും സർക്കാരിനും മന്ത്രിസഭ ഐക്യദാർഢ്യവും അനുശോചനവും അറിയിച്ചു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രിസഭ ആശംസിച്ചു. സ്വകാര്യ …

Read More »

ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2022ൽ മാത്രം 2.25 ലക്ഷം പേര്‍

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. സർക്കാർ കണക്കുകൾ പ്രകാരം 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ …

Read More »

മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു

കോഴിക്കോട്: മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായ സി.പി കുഞ്ഞ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1987 മുതൽ 1991 വരെ കോഴിക്കോട് രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള എം.എൽ.എ ആയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ സി.പി മുസഫർ അഹമ്മദ് ഇദ്ദേഹത്തിന്റെ മകനാണ്.

Read More »

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ ആക്രമണം; അട്ടക്കുളങ്ങരയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. ഇന്ന് വെളുപ്പിന് ഒന്നരയോടെ അട്ടക്കുളങ്ങര ജംഗ്ഷനിൽ വച്ച് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. വെട്ടേറ്റ പൂജപ്പുര സ്വദേശി മുഹമ്മദലിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് മുഹമ്മദലിയെ വെട്ടി പരിക്കേൽപ്പിച്ചത്.

Read More »

ഹോം പേജിൽ റോസിയുടെ ഡൂഡിൽ; മലയാളത്തിലെ ആദ്യ നായികയെ ഓർത്തെടുത്ത് ഗൂഗിൾ

മലയാള സിനിമയിലെ ആദ്യ നായികയായിരുന്നു പി.കെ റോസി. അവരുടെ 120-ാം ജന്മദിനമാണ് ഇന്ന് (ഫെബ്രുവരി 10). റോസിയുടെ സ്മരണയിൽ ഹോം പേജിൽ അവരുടെ ഡൂഡിൽ ഒരിക്കിയിരിക്കുകയാണ് ഗൂഗിൾ. പ്രത്യേക ദിവസങ്ങളിൽ വ്യക്തികളെയോ ഇവന്‍റുകളെയോ ഓർക്കാൻ ഗൂഗിൾ അതിന്‍റെ ലോഗോയ്ക്കൊപ്പം തയ്യാറാക്കുന്ന ഒരു പ്രത്യേക ആർട്ടിനെയാണ് ഡൂഡിൽ എന്ന് പറയുന്നത്. പി.കെ.റോസിയുടെ ഛായാചിത്രമാണ് ഗൂഗിൾ ഇന്ന് തങ്ങളുടെ ഹോം പേജിൽ പ്രദർശിപ്പിച്ചിട്ടുള്ളത്. അതിൽ ക്ലിക്ക് ചെയ്താൽ പി.കെ റോസിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കും. …

Read More »

കുതിച്ചുയര്‍ന്ന് എസ്എസ്എൽവി ഡി2; മൂന്ന് ഉപഗ്രഹങ്ങൾ വിക്ഷേപിക്കും

ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റേ (ഐഎസ്ആർഒ) ഏറ്റവും ചെറിയ വിക്ഷേപണ വാഹനമായ എസ്എസ്എൽവി-ഡി 2വിന്റെ രണ്ടാം പതിപ്പ് ഇന്ന് രാവിലെ 9.18 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിന്റെ ആദ്യ ലോഞ്ച് പാഡിൽ നിന്ന് വിക്ഷേപിച്ചു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്- 07, യുഎസ് കമ്പനി അന്‍റാരിസിന്‍റെ ജാനസ്–1, ചെന്നൈ ആസ്ഥാനമായ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. 2023 …

Read More »

വനിതാ മുന്നേറ്റം; സംസ്ഥാനത്തെ കോളേജുകളില്‍ പഠിതാക്കളും അധ്യാപകരും കൂടുതലും സ്ത്രീകൾ

തൃശ്ശൂര്‍: സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ കൂടുതലും വനിതകൾ. പഠിതാക്കളും അധ്യാപകരും ഉയർന്ന യോഗ്യതയുള്ളവരും കൂടുതലും സ്ത്രീകളാണ്. ഇത് വർഷം തോറും വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. ആർട്സ് ആൻഡ് സയൻസ് കോഴ്സുകൾ നടത്തുന്ന കേരള, എംജി, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിലെ 10,493 അധ്യാപകരിൽ 6,032 പേരും സ്ത്രീകളാണ്. ഗവേഷണ ബിരുദമുള്ള 4,390 അധ്യാപകരിൽ 2,473 പേരും സ്ത്രീകളാണ്. സർക്കാർ കോളേജുകളിൽ 2018 ൽ ഗവേഷണ ബിരുദമുള്ള 423 പുരുഷ അധ്യാപകരുണ്ടായിരുന്നു. …

Read More »

ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി; ഫോൺ എടുക്കാതെ വനം വകുപ്പ്

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. രാത്രി പെരുന്തുരുത്തിക്കളത്ത് ഇറങ്ങിയ ആനക്കൂട്ടം അതിരാവിലെ വരെ വീടുകൾക്ക് സമീപം നിലയുറപ്പിച്ചു. ഏക്കർ കണക്കിന് കൃഷി നശിപ്പിച്ചു. വീണ്ടും ആനക്കൂട്ടം ഇറങ്ങിയെന്ന വിവരം അറിയിക്കാൻ വനംവകുപ്പ് ആർ.ആർ.ടി സംഘത്തെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ഒടുവിൽ നാട്ടുകാർ പതിവ് ശൈലിയിൽ ബഹളമുണ്ടാക്കി കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തിരിച്ച് വിടാൻ ശ്രമിച്ചെങ്കിലും ആനക്കൂട്ടം മടങ്ങാൻ കൂട്ടാക്കിയില്ല. പെരുന്തുരുത്തിക്കളം, മേലെ ധോണി എന്നിവിടങ്ങളിലെ പന, …

Read More »

പാലക്കാട് ടയര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; അഞ്ച് മണിക്കൂറിന് ശേഷം തീ നിയന്ത്രണ വിധേയമാക്കി

പാലക്കാട്: പാലക്കാട് മാർക്കറ്റ് റോഡിലെ ടയർ ഗോഡൗണിൽ വൻ തീപിടിത്തം. പിരിയാരി സ്വദേശി ആഷിഖിന്‍റെ ഉടമസ്ഥതയിലുള്ള ബിസ്മി ടയർ ഗോഡൗൺ രാത്രിയിലുണ്ടായ തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. 17 അഗ്നിശമന സേനാ യൂണിറ്റുകളുടെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രാത്രി 10 മണിയോടെയാണ് മഞ്ഞക്കുളം പള്ളി റോഡിലെ ടയർ ഗോഡൗണിന് പിന്നിൽ തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ് സമീപത്തെ ഹോട്ടലിലെ ജീവനക്കാർ എത്തിയപ്പോഴേക്കും തീ അകത്തേക്ക് പടർന്നിരുന്നു. ജില്ലയിലെ …

Read More »