Breaking News

കുടിയൻമാർക്ക് സന്തോഷ വാർത്ത; സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും…

സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ തുറക്കും. വിദേശമദ്യം വില്‍ക്കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ് ബാറുടമകള്‍. ബിയറും വൈനും മാത്രം വില്‍ക്കാനാണ് തീരുമാനം.

ലാഭവിഹിതം കുറച്ചതോടെയാണ്  സംസ്ഥാനത്തെ ബാറുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധമായാണ് ബാറുകള്‍ അടച്ചത്.

ബെവ്‌കോയില്‍ നിന്ന് മദ്യം വാങ്ങുമ്ബോഴുള്ള തുക വര്‍ധിപ്പിച്ചത് ലാഭ വിഹിതം കുത്തനെ കുറയ്ക്കും.

ബാറുകളുടെ മാര്‍ജിന്‍ 25 ശതമാനമായും, കണ്‍സ്യൂമര്‍ഫെഡിന്റേത് 8 ല്‍ നിന്നും 20 ശതമാനമായുമാണ് വര്‍ധിപ്പിച്ചത്. റീടൈല്‍ തുക വര്‍ധിപ്പിക്കുന്നത്തിന് അനുമതിയില്ലാത്തതും തിരിച്ചടിയായി.

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ വ്യവസായികള്‍ക്ക് വില വര്‍ധന വലിയ സാമ്ബത്തിക ബാധ്യത ഉണ്ടാകുമെന്നും ബാര്‍ ഉടമകള്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് ബാറുകള്‍ അടച്ചിടാന്‍ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ അസോസിയേഷന്‍ തീരുമാനിച്ചത്.

ഇവര്‍ സര്‍ക്കാരിനെയും സമീപിച്ചിരുന്നു. പ്രശ്‌ന പരിഹാരം ഉണ്ടാകുന്നത് വരെ ബാറുകള്‍ അടഞ്ഞു കിടക്കാനായിരുന്നു തീരുമാനം. ബെവ്‌കോയ്ക്ക് നല്‍കുന്ന അതേ മാര്‍ജിനില്‍ ബാറുകള്‍ക്കും

മദ്യം നല്‍കണമെന്നാണ് ബാര്‍ ഉടമകളുടെ ആവശ്യം. മദ്യ വില്‍പനയിലെ ലാഭത്തില്‍ നിന്നാണ് കണ്‍സ്യൂമര്‍ ഫെഡ് ഔട്ട് ലെറ്റുകളില്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നത്. ലാഭ വിഹിതം

കുറയുന്നതോടെ കിറ്റ് വിതരണവും പ്രതിസന്ധിയിലാകും. ലാഭമില്ലാതെ മദ്യ വില്‍പ്പന തുടരാന്‍ സാധിക്കില്ലെന്നാണ് കണ്‌സ്യൂമര്‍ ഫെഡ് നിലപാട്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …