Breaking News

ഇറാക്കിലും സിറിയയിലും വ്യോമാക്രമണം നടത്തി അമേരിക്കന്‍ സേന…

ഇറാന്‍ പിന്തുണ നല്‍കുന്ന വിമത സൈന്യത്തിനെ തുരത്താന്‍ ശക്തമായ ബോംബാക്രമണവുമായി അമേരിക്ക. ഇറാക്ക്, സിറിയ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലാണ് അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ കടുത്ത വ്യോമാക്രമണം നടത്തിയത്.

ഇറാന്‍ പിന്തുണയുള‌ള വിമതരുടെ കേന്ദ്രങ്ങളില്‍ മാത്രമായിരുന്നു ആക്രമണമെന്ന് അമേരിക്കന്‍ പ്രതിരോധ കേന്ദ്രമായ പെന്റഗണ്‍ അറിയിച്ചു. ഡ്രോണ്‍ പോലുള‌ളവ ഉപയോഗിച്ച്‌ ഇറാക്കിലെ

അമേരിക്കന്‍ പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായാണ്  ഇതെന്ന് പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കി‌ര്‍ബി അറിയിച്ചു. സിറിയയിലെ രണ്ടിടത്തും

ഇറാക്കിലെ ഒരിടത്തുമുള‌ള ആയുധ സംഭരണശാലകളും മറ്റ് പ്രവ‌ര്‍ത്തന കേന്ദ്രങ്ങളുമാണ് ബോംബിട്ട് തകര്‍ത്തത്.

ഈ വര്‍ഷം ആദ്യം മുതല്‍ ഇതുവരെ അമേരിക്കയ്‌ക്കെതിരെ ഇറാന്‍ പിന്തുണയുള‌ള വിമതര്‍ 40 ആക്രമണങ്ങള്‍ നടത്തി. ഇതില്‍ 14എണ്ണം റോക്കറ്റ് ആക്രമണങ്ങളായിരുന്നു.

മറ്റുള‌ളവ അമേരിക്കന്‍ സേനക്ക് നേരെയുള‌ള ബോംബാക്രമണങ്ങളും. ഐസിസ് പിന്തുണയുള‌ള രാജ്യത്തെ വിമതസേനയെ തുരത്താന്‍ 2500 അമേരിക്കന്‍ സൈനികരെയാണ്

വിന്യസിച്ചിരിക്കുന്നത്. ഇറാക്കിലെ ആര്‍ബിലില്‍ അമേരിക്കയുടെ കോണ്‍സുലേറ്റുണ്ട്.

ഇവിടെ ഏപ്രില്‍ മാസത്തില്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച ഡ്രോണ്‍ ഇവിടെ തക‌ര്‍ത്തു. തുടര്‍ന്ന് ഭാവിയില്‍ ഇത്തരം ആക്രമണങ്ങളുണ്ടാകുന്നത് തടയണം എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നി‌ര്‍ദ്ദേശത്തെ തുട‌ര്‍ന്നാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്.

About NEWS22 EDITOR

Check Also

തരിശുനിലങ്ങളിൽ കുട്ടനാടൻ മോഡലിൽ വിളഞ്ഞത് നൂറുമേനി.

പുത്തൂർ പവിത്രേശ്വരം പഞ്ചായത്തിൽ വർഷങ്ങളായി തരിശായി കിടന്ന ഏക്കർ കണക്കിന് ഏലയിൽ നടത്തിയ നെൽകൃഷി നൂറുമേനി വിളവെടുത്തു .ഉത്സവം നാടിന് …