Breaking News

News Desk

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ സംരക്ഷണം; അസം സർക്കാരിനെ അഭിനന്ദിച്ച് ഡികാപ്രിയോ

ന്യൂയോർക്ക്: കാണ്ടാമൃഗങ്ങളെ സംരക്ഷിക്കാനുള്ള അസം സർക്കാരിന്റെ ശ്രമങ്ങളെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർതാരം ലിയനാഡോ ഡികാപ്രിയോ. ഇൻസ്റ്റാ​ഗ്രാമിലൂടെയാണ് അദ്ദേഹം ഹിമന്ത ബിശ്വ ശർമ സർക്കാരിനെ പ്രശംസിച്ചത്. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് തടയാൻ നടത്തിയ ശ്രമങ്ങൾക്കാണ് അഭിനന്ദനം. കാസിരം​ഗ നാഷണൽ പാർക്കിലെ വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിക്കാൻ 2021 ൽ അസം സർക്കാർ തീരുമാനിച്ചിരുന്നെന്ന് ഡികാപ്രിയോ കുറിപ്പിൽ പറഞ്ഞു. 2000 ത്തിനും 2021 നും …

Read More »

പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർമാർക്കെതിരെ കേസ്

പാലക്കാട്: സിസേറിയന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്കെതിരെ കേസെടുത്ത് പൊലീസ്. ഡോ.കൃഷ്ണനുണ്ണി, ഡോ.ദീപിക എന്നിവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. നല്ലേപ്പുള്ളി സ്വദേശിനി അനിതയുടെ പ്രസവ ശസ്ത്രക്രിയയിൽ ഇരുവരുടെയും ഭാഗത്ത് അശ്രദ്ധ ഉണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇന്നലെയാണ് അനിത തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. ഡോക്ടർമാരുടെ വിശദമായ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. സിസേറിയൻ നടത്തി കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ അമിത …

Read More »

തുർക്കി സിറിയ ഭൂചലനം; മരണം 20,000 കടന്നു, അതിശൈത്യം രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി

തുർക്കി: തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 20,000 കടന്നു. പാർപ്പിടം, കുടിവെള്ളം, ഭക്ഷണം, ഇന്ധനം, വൈദ്യുതി എന്നിവയുടെ അഭാവം ഭൂകമ്പത്തെ അതിജീവിച്ചവർ പോലും മരിക്കാൻ കാരണമാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവശ്യ മരുന്നുകളുടെ അഭാവവും അതിശൈത്യവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഭൂചലനമുണ്ടായി 5 ദിവസം പിന്നിടുന്നതിനാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാധ്യതകൾ കുറയുകയാണ്. അഞ്ച് ട്രക്കുകളിലായി അവശ്യസാധനങ്ങൾ എത്തിച്ചുകൊണ്ട് ഇന്നലെ മുതൽ സിറിയയിലെ വിമത മേഖലകളിലെക്ക് …

Read More »

അൽ നസറിന് വേണ്ടി നാല് ഗോളുകൾ; തനി സ്വരൂപം പുറത്തെടുത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ

പുതിയ ക്ലബിലെ പതുങ്ങിയ തുടക്കത്തിന് ശേഷം തകർപ്പൻ പ്രകടനവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗജ അറേബ്യൻ ക്ലബ്ബ് അൽ നസറിന് വേണ്ടി കളിക്കുന്ന റൊണാൾഡോ ഇന്നലത്തെ മത്സരത്തിൽ നാല് ഗോളുകളാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ ക്ലബ്ബിനായി തന്‍റെ ആദ്യ ഗോൾ നേടിയതിന് പിന്നാലെയാണ് ഗോളടി മേളം. സൗദി ലീഗിൽ അൽ വെഹ്ദയ്ക്കെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. റൊണാൾഡോയുടെ തകർപ്പൻ പ്രകടനമാണ് നസറിനെ എതിരില്ലാത്ത നാല് ഗോളിന് ജയിക്കാൻ സഹായിച്ചത്. കളിയുടെ 21-ാം …

Read More »

ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ല: മുൻ പാക് ക്യാപ്റ്റൻ മിയാൻദാദ്

ഇസ്‍ലാമബാദ്: ഏഷ്യാ കപ്പ് വേദിയെച്ചൊല്ലിയുള്ള വിവാദത്തിൽ വീണ്ടും പ്രതികരണവുമായി പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ജാവേദ് മിയാൻദാദ്. പാകിസ്ഥാനിലേക്ക് വരുന്നില്ലെങ്കിൽ ഇന്ത്യൻ ടീം നരകത്തിൽ പോകട്ടെയെന്ന മിയാൻദാദിന്‍റെ പരാമർശം നേരത്തെ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ വന്നില്ലെങ്കിൽ ഒരു കുഴപ്പവുമില്ലെന്ന് മിയാൻദാദ് പറഞ്ഞു. “നരകം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങൾക്ക് കളിക്കാൻ താൽപ്പര്യമില്ലെങ്കിൽ വേണ്ട. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് ചോദിക്കൂ നിങ്ങൾ. ഇന്ത്യ-പാകിസ്ഥാൻ കളി വേണമെന്ന് …

Read More »

ഓപ്പെറയിലും വരുന്നു ചാറ്റ് ജിപിടി; പ്രഖ്യാപനവുമായി കമ്പനി

സാൻ ഫ്രാൻസിസ്കോ: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ചാറ്റ്ബോട്ടുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളും ബ്രൗസറുകളും അപ്ഗ്രേഡ് ചെയ്യാനുള്ള ഓട്ടത്തിലാണ് മൈക്രോസോഫ്റ്റും ഗൂഗിളും. ഇപ്പോൾ ഓപ്പെറ ബ്രൗസറും തങ്ങളുടെ സേവനത്തിലേക്ക് ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഓപ്പൺ എഐയുടെ ചാറ്റ് ജിപിടിയെ ഓപ്പെറ ബ്രൗസറിൽ ഉൾപ്പെടുത്താനാണ് നീക്കം. ഓപ്പെറയുടെ മാതൃ കമ്പനിയായ കുൻലുൻ ടെക്ക് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല. മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി, നിരവധി …

Read More »

ഏപ്രിൽ മുതൽ വരുമാനത്തിനനുസരിച്ച് മാത്രമേ ശമ്പളം നൽകാനാകൂ: കെഎസ്ആർടിസി

കൊച്ചി: ഏപ്രിൽ മാസം മുതൽ ജീവനക്കാർക്ക് വരുമാനത്തിന് ആനുപാതികമായി മാത്രമേ ശമ്പളം നൽകാനാകൂവെന്ന് കെ.എസ്.ആർ.ടി.സി. ഫണ്ടിന്‍റെ അഭാവത്തെക്കുറിച്ച് ഒരു ജീവനക്കാരൻ പോലും ആശങ്കപ്പെടുന്നില്ല. വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളെ യൂണിയനുകൾ പ്രതികാരബുദ്ധിയോടെ എതിർക്കുകയാണ്. ഏപ്രിൽ മുതൽ ശമ്പള വിതരണത്തിന് സഹായം നൽകില്ലെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതായും കെ.എസ്.ആർ.ടി.സി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

Read More »

30 വയസ് പ്രായമുള്ള സൈക്കിൾ ചവിട്ടി ലോകനെറുകയിലേക്ക്; 17,982അടി ഉയരത്തിലെത്തി ഗോപു

എവറസ്റ്റ് കീഴടക്കിയവർക്ക് ഉണ്ടാവുന്ന അതേ സന്തോഷമാണ് ലഡാക്കിലെത്തിയപ്പോൾ ഗോപുവിന് തോന്നിയത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശങ്ങളിലൊന്നായ കർദുംഗ് ലാ പാസിലേക്ക് സൈക്കിൾ ചവിട്ടി കയറുമ്പോൾ തണുപ്പും, ഒക്സിജൻ ഇല്ലായ്മയും ആ യുവാവിന്റെ മനസ്സിനെ കീഴ്പെടുത്തിയില്ല. എല്ലാം അതിജീവിച്ച് ഗോപു ഗോപാലൻ ചെന്നെത്തിയത് 17,982 അടി ഉയരത്തിൽ. 2022 ഫെബ്രുവരി 9ന് കുളനട പാണിൽ മാവുനിൽക്കുന്നതിൽ വീട്ടിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര 13 സംസ്ഥാനങ്ങളിലൂടെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും …

Read More »

പയ്യന്നൂരില്‍ ഭക്ഷ്യ വിഷബാധ; ഉത്സവപ്പറമ്പില്‍നിന്ന് ഐസ്‌ക്രീം കഴിച്ചവർ ആശുപത്രിയിൽ

കണ്ണൂര്‍: പയ്യന്നൂരിൽ ഉത്സവപ്പറമ്പിൽ നിന്ന് ഐസ്ക്രീമും ലഘുഭക്ഷണവും ഉൾപ്പെടെ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ. ഛർദ്ദി ഉൾപ്പെടെയുള്ള അസ്വസ്ഥതകളെ തുടർന്ന് കുട്ടികളടക്കം നൂറിലധികം പേരെ പയ്യന്നൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം സമാപിച്ച കൊറോത്തെ പെരുങ്കളിയാട്ട നഗരിയിൽ നിന്ന് ഐസ്ക്രീം ഉൾപ്പടെ കഴിച്ചവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ചികിത്സയിലുള്ളവരിൽ ഭൂരിഭാഗവും കുട്ടികളാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് അന്വേഷണം ആരംഭിച്ചു.

Read More »

ജയശങ്കറിന് പിന്നാലെ ഡോവലും; പുടിനുമായി കൂട്ടിക്കാഴ്ച നടത്തി

മോസ്കോ: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും പ്രാദേശിക പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തെന്നാണ് വിവരം. ഇന്ത്യ-റഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഒരുമിച്ച് പ്രവർത്തിക്കുമെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു. പ്രതിരോധ രംഗത്ത് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമെന്നും ട്വീറ്റിൽ പറയുന്നു. റഷ്യ-ഉക്രെയ്ൻ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികൾക്കിടെയാണ് ഡോവലിന്‍റെ …

Read More »