കാലിഫോർണിയ: ട്വിറ്റർ ബ്ലൂ ഫീച്ചർ ഇന്ന് മുതൽ ഇന്ത്യൻ ഉപയോക്താക്കൾക്കും ലഭ്യമാകും. നേരത്തെ, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരുന്നു ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ സൗകര്യം ലഭ്യമായിരുന്നത്. അക്കൗണ്ടിന്‍റെ ആധികാരികത ഉറപ്പാക്കുന്ന ബ്ലൂ ടിക് ലഭിക്കുന്നതിനാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്യേണ്ടത്. പ്രതിമാസം 650 രൂപ അടച്ച് വെബ്സൈറ്റിലും 900 രൂപ അടച്ച് മൊബൈലിലും ഇത് ഉപയോഗിക്കാം. വാർഷിക സബ്സ്ക്രിപ്ഷനിൽ 1,000 രൂപ കിഴിവും പ്രഖ്യാപിച്ചിട്ടുണ്ട്. 7,800 രൂപയ്ക്ക് പകരം 6,800 രൂപ …
Read More »ബിൽഗേറ്റ്സ് വീണ്ടും പ്രണയത്തിൽ; വൈറലായി വീഡിയോകളും ചിത്രങ്ങളും
വാഷിങ്ടണ്‍: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് വീണ്ടും പ്രണയത്തിലാണെന്ന് വാർത്തകൾ. ഇവന്‍റ് പ്ലാനറും സാമൂഹിക പ്രവർത്തകയുമായ പൗല ഹാർഡിനെയാണ് അദ്ദേഹം പ്രണയിക്കുന്നത്. സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഒറാക്കിളി’ൻ്റെ സിഇഒ മാർക് ഹർഡിൻ്റെ ഭാര്യയായിരുന്നു പൗല. 2019 ഒക്ടോബറിൽ കാൻസർ ബാധിച്ച് മാർക്ക് മരണപ്പെട്ടു. 67 കാരനായ ബിൽ ഗേറ്റ്സ് ഒരു വർഷത്തിലേറെയായി പൗലയുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് സിംഗിൾ മത്സരം കാണാൻ ബിൽ …
Read More »ചൂല് മൂത്രത്തിൽ മുക്കി അടിക്കണം; ചിന്തയെ അധിക്ഷേപിച്ച് കെ സുരേന്ദ്രൻ
കോഴിക്കോട്: ചിന്ത ജെറോമിനെതിരെ മോശം പരാമർശം നടത്തി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്തയെ ചൂൽ മൂത്രത്തിൽ മുക്കി അടിക്കണമെന്നാണ് സുരേന്ദ്രൻ്റെ പരാമർശം.ചിന്തക്ക് കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്നും സുരേന്ദ്രൻ ആരോപിച്ചു. കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ. ഈ പരാമർശം മോശമല്ലെന്നും ചിന്തയുടെ പ്രവർത്തിയാണ് അൺപാർലമെന്‍ററിയെന്നും കളക്ടറേറ്റ് മാർച്ചിലെ പ്രസംഗത്തിനു ശേഷം സുരേന്ദ്രൻ പറഞ്ഞു. സാധാരണക്കാരുടെ പ്രതികരണമാണ് താനും നടത്തിയതെന്നും സുരേന്ദ്രൻ ന്യായീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെയും …
Read More »തമിഴ്നാട്ടിൽ ‘അംശവേണി’യുടെ ബേബി ഷവർ ആഘോഷമാക്കി ഗ്രാമവാസികൾ
കല്ലുറുച്ചി: ബേബി ഷവർ നടത്തുന്നത് ഇന്ന് നമ്മുടെ രാജ്യത്ത് പുതിയ കാര്യമല്ല. ഒരു സ്ത്രീയുടെ അമ്മയിലേക്കുള്ള പരിവർത്തനം പ്രിയപ്പെട്ടവർ ആഘോഷിക്കുന്ന ഒരു ചടങ്ങാണ് ബേബി ഷവർ.വൈവിധ്യമാർന്ന ഫോട്ടോഷൂട്ടുകളും നാം കാണാറുണ്ട്. ഇത്തരത്തിൽ, കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ കല്ലുറിച്ചി ജില്ലയിലെ ഗ്രാമവാസികളും ബേബി ഷവർ ആഘോഷിച്ചിരുന്നു. എന്നാൽ ബേബി ഷവർ ആഘോഷങ്ങൾ നടന്നത് ഗർഭിണിയായ സ്ത്രീക്ക് വേണ്ടിയല്ല, ഗർഭിണിയായ ഒരു പശുവിനു വേണ്ടിയാണ്. ഗർഭിണികളായ പശുക്കൾക്കായി ബേബി ഷവർ നടത്തുന്ന ചടങ്ങ് …
Read More »കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ വീടിനു നേരെ അജ്ഞാതരുടെ ആക്രമണം
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍റെ വീടിന്‍റെ ജനാല ചില്ലുകൾ തകർത്ത് അജ്ഞാതർ. കൊച്ചുള്ളൂർ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ വീടിന്‍റെ ജനാല ചില്ലുകളാണ് തകർത്തത്. ജനാലയിൽ ചെറിയ രക്തത്തുള്ളികളും ഉണ്ടായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്. മോഷണശ്രമമാണോയെന്ന് അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും. ഡിസിപി അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് പരിശോധന.
Read More »ഇന്ത്യയില്‍ 10 കോടി അംഗങ്ങള്‍ കടന്ന് ലിങ്ക്ഡ്ഇന്‍; അംഗത്വത്തിൽ 56% വളർച്ച
ഇന്ത്യയിൽ നിന്നും 10 കോടിയിലേറെ അംഗങ്ങളുമായി ലിങ്ക്ഡ്ഇൻ. ഇന്ത്യയിലെ അംഗങ്ങളിൽ ഭൂരിഭാഗവും സോഫ്റ്റ്വെയർ, ഐടി മേഖലയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അംഗത്വത്തിൽ 56 ശതമാനം വളർച്ചയോടെ ആഗോളതലത്തിൽ ലിങ്ക്ഡ്ഇന്‍റെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 2022 ൽ മാത്രം ഇന്ത്യയിലെ പ്രൊഫഷണലുകൾ 46 ലക്ഷം മണിക്കൂർ പ്ലാറ്റ്ഫോമിൽ ചെലവഴിച്ചു. യുഎസിലെ അംഗങ്ങൾ ലിങ്ക്ഡ്ഇനിൽ ചെലവഴിക്കുന്ന സമയത്തിന്‍റെ ഏകദേശം 2 ഇരട്ടിയാണിതെന്നും കമ്പനി അറിയിച്ചു.
Read More »100% വിജയം ഉറപ്പാക്കുമെന്ന് രേഖാമൂലം ഉറപ്പ് നൽകണമെന്ന് സർക്കുലർ; എതിർപ്പുമായി അധ്യാപകർ
കോഴിക്കോട്: സിബിഎസ്ഇ 10, 12 പരീക്ഷകളിൽ 100% വിജയം ഉറപ്പാക്കുമെന്ന് അധ്യാപകർ രേഖാമൂലം നൽകണമെന്ന നവോദയ അസിസ്റ്റന്‍റ് കമ്മീഷണറുടെ നിർദ്ദേശം വിവാദത്തിൽ. അസിസ്റ്റന്‍റ് കമ്മിഷണർ കെ.വി. സുബ്ബറെഡ്ഡിയുടെ പേരിലാണ് കഴിഞ്ഞ ദിവസം സർക്കുലർ സ്കൂളുകളിൽ എത്തിയത്. അധ്യാപകരിൽ നിന്ന് ഒപ്പിട്ടു വാങ്ങിയ ശേഷം ഡൽഹിയിലെ കേന്ദ്ര ഓഫീസിലേക്ക് അയയ്ക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയും കുറഞ്ഞത് 80 % മാർക്ക് (ബെഞ്ച്മാർക്ക്) നേടിയിരിക്കണമെന്നാണ് പൊതു നിർദ്ദേശം. പല സ്കൂളുകളും 100 ശതമാനം …
Read More »ഉണ്ണി മുകുന്ദൻ്റെ ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതല്‍ ഹോട്ട്സ്റ്റാറില്‍
ബോക്സോഫീസിൽ വേറിട്ട വിജയം കാഴ്ചവച്ച മലയാള ചിത്രം ‘മാളികപ്പുറം’ ഫെബ്രുവരി 15 മുതൽ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിൽ. ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത ചിത്രം ആദ്യ രണ്ട് വാരാന്ത്യങ്ങളിൽ തന്നെ വൻ കളക്ഷൻ നേടിയിരുന്നു. ചിത്രത്തിന്‍റെ ആഗോള കളക്ഷന്‍ 50 കോടിയായിരുന്നു. കാവ്യ ഫിലിം കമ്പനിയുടെയും ആൻ മെഗാ മീഡിയയുടെയും ബാനറിൽ പ്രിയ വേണു, നീത പിന്‍റോ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. എഡിറ്റിംഗ് ഷമീർ …
Read More »ഫുട്ബോൾ താരം അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത സ്ഥീരീകരിക്കാതെ ടർക്കിഷ് ക്ലബ് ഡയറക്ടർ
ഇസ്തംബുൾ: തുർക്കി ഭൂകമ്പത്തിൽ കാണാതായ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അട്സുവിനെ (31) രക്ഷപ്പെടുത്തിയെന്ന വാർത്ത സ്ഥിരീകരിക്കാതെ തുർക്കി ക്ലബ് ഹറ്റൈസ്പോർ ഡയറക്ടർ. അട്സു എവിടെയാണെന്ന് വ്യക്തമായിട്ടില്ലെന്നും തിരച്ചിൽ തുടരുകയാണെന്നും ക്ലബ് ഡയറക്ടർ പറഞ്ഞു. തെരച്ചിലിൽ അട്സുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ക്ലബ്ബ് ഡയറക്ടറുടെ പ്രതികരണം.
Read More »പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുടെ പ്രാര്‍ഥന; മതത്തിൽ അനുവാദമില്ലെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്
ന്യൂഡല്‍ഹി: സ്ത്രീകളെ മുസ്ലിം പള്ളികളിൽ പ്രവേശിക്കുന്നതിൽ നിന്നോ പ്രാർത്ഥന നടത്തുന്നതിൽ നിന്നോ വിലക്കിയിട്ടില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. എന്നിരുന്നാലും, പള്ളികൾക്കുള്ളിൽ പുരുഷൻമാരോടൊപ്പം പ്രാർത്ഥിക്കാൻ മതത്തിൽ അനുവാദമില്ലെന്നും ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് മുസ്ലിം വ്യക്തി നിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്. പള്ളിയിൽ സ്ത്രീകൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ബോർഡ് സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കുന്നതിനു …
Read More »