പൊങ്കൽ റിലീസ് ചിത്രം ‘വാരിസ്’ 300 കോടി ക്ലബ്ബിൽ പ്രവേശിച്ചതായി റിപ്പോർട്ട്. റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളിൽ ചിത്രം ആഗോളതലത്തിൽ 300 കോടിയിലധികം നേടി. വിജയ് ചിത്രത്തിനൊപ്പം റിലീസ് ചെയ്ത അജിത്തിന്‍റെ ‘തുനിവ്’ ആഗോളതലത്തിൽ 250 കോടിയാണ് നേടിയത്. രണ്ട് ചിത്രങ്ങളും ഒടിടി റിലീസിനു തയ്യാറെടുക്കുകയാണ്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ‘വാരിസി’ൽ രശ്മിക മന്ദാന, ശരത് കുമാർ , പ്രകാശ് രാജ്, ശ്യാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ …
Read More »‘ശാകുന്തളം’ റിലീസ് മാറ്റി; പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
സാമന്ത നായികയായി എത്തുന്ന ശാകുന്തളത്തിൻ്റെ റിലീസ് മാറ്റിവച്ചു. ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 17 നായിരുന്നു ശകുന്തളം റിലീസ് ചെയ്യാനിരുന്നത്. എന്നാൽ അന്ന് ചിത്രം തിയേറ്ററുകളിൽ എത്തില്ലെന്നും പുതുക്കിയ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും നിർമ്മാതാക്കൾ അറിയിച്ചു. കാളിദാസന്‍റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച യുവതാരം ദേവ് മോഹനാണ് …
Read More »ചൈനീസ് ബലൂൺ; അവശിഷ്ടങ്ങൾ വീണ്ടെടുത്ത് പരിശോധിക്കാനൊരുങ്ങി യു എസ്
വാഷിങ്ടൻ: ചൈനീസ് ബലൂണിന്‍റെ അവശിഷ്ടങ്ങൾ പൂർണ്ണമായും വീണ്ടെടുക്കാനുള്ള ശ്രമവുമായി യുഎസ് വ്യോമസേന. അറ്റ്ലാന്‍റിക് സമുദ്രത്തിൽ വീണ അവശിഷ്ടങ്ങൾ വീണ്ടെടുത്ത് വിശദമായ ഇന്‍റലിജൻസ് പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. കണ്ടെടുത്ത അവശിഷ്ടങ്ങൾ ചൈനയ്ക്ക് കൈമാറാൻ പദ്ധതിയില്ലെന്നും യു എസ് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഉപകരണമാണിതെന്ന് ചൈന വാദിക്കുമ്പോൾ, ചാരവൃത്തിയാണ് ലക്ഷ്യമെന്നാണ് യു എസിൻ്റെ മറുവാദം. ചാരവൃത്തിക്കുള്ള ചൈനീസ് ഉപകരണമാണെന്ന് അവകാശപ്പെട്ട് യുഎസ് സൈന്യം ബലൂൺ മിസൈൽ ഉപയോഗിച്ചാണ് നശിപ്പിച്ചത്. യുഎസ് വ്യോമസേനയുടെ …
Read More »പൂനെ– നാസിക് അതിവേഗ റെയിൽപാത പദ്ധതിയ്ക്ക് അനുമതി
മുംബൈ: പൂനെ-നാസിക് അതിവേഗ റെയിൽ പാത പദ്ധതിക്ക് അംഗീകാരം. പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ വർഷങ്ങളായി സജീവമാണെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്. പദ്ധതി യാഥാർത്ഥ്യമായാൽ പൂനെയിൽ നിന്ന് ഒന്നര മണിക്കൂർ കൊണ്ട് നാസിക്കിലെത്താം. നിലവിൽ നാലര മണിക്കൂർ റോഡുമാർഗം സഞ്ചരിക്കണം. റെയിൽവേ ലൈൻ ഏകദേശം 235 കിലോമീറ്ററോളം വരും. പൂനെയിൽ നിന്ന് അഹമ്മദ്നഗർ വഴിയാണ് നാസിക്കിലേക്ക് പോകുന്നത്. 200 കിലോമീറ്റർ …
Read More »യുഎഇയിൽ മൂടൽമഞ്ഞ്; റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു
ദുബായ്: യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എൻസിഎം). മൂടൽമഞ്ഞിനെ തുടർന്ന് റെഡ്, യെല്ലോ അലർട്ടുകൾ പുറപ്പെടുവിച്ചു. അബുദാബിയിലും ദുബായിലും ഉയർന്ന താപനില യഥാക്രമം 31 ഡിഗ്രി സെൽഷ്യസ്, 30 ഡിഗ്രി സെൽഷ്യസ് വരെ എത്തും. തലസ്ഥാനത്തെ കുറഞ്ഞ താപനില 17 ഡിഗ്രി സെൽഷ്യസും ദുബായിൽ താപനില 18 ഡിഗ്രി സെൽഷ്യസുമായി കുറയും.
Read More »ഫ്യൂസ് ഊരിയിട്ട് നാലാം ദിവസം; കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ
മലപ്പുറം: ഫ്യൂസ് നീക്കം ചെയ്തിട്ടും വൈദ്യുതി കുടിശ്ശിക നൽകാതെ മലപ്പുറം കളക്ടറേറ്റ് ഓഫീസുകൾ. ജില്ലാ വിദ്യാഭ്യാസ വകുപ്പ്, പി ഡബ്ല്യു ഡി, എ.ഇ.ഒ എന്നീ ഓഫീസുകളിൽ നാലാം ദിവസവും വൈദ്യുതിയില്ല. ജീവനക്കാർ സ്വയം ബില്ലടച്ചതിനെ തുടർന്ന് ചില ഓഫീസുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസ്, പിഡബ്ല്യുഡി, ഇൻഫർമേഷൻ ഓഫീസ്, പട്ടികജാതി വികസന വകുപ്പ് ഓഫീസ്, ഹയർ സെക്കൻഡറി റീജിയണൽ ഡയറക്ടറേറ്റ് ഓഫീസ്, എഇഒ ഓഫീസ് എന്നിവിടങ്ങളിലെ ഫ്യൂസ് …
Read More »ആർഎസ്എസിനെതിരായ പ്രസ്താവന; കെ സുധാകരനും പിപി ചിത്തരഞ്ജനുമെതിരെ കേസ്
ആലപ്പുഴ: മഹാത്മാഗാന്ധിയുടെ വധവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്നാരോപിച്ച് കോൺഗ്രസ്, സിപിഎം നേതാക്കൾക്കെതിരെ കേസുമായി ബിജെപി സംസ്ഥാന വക്താവ് ആർ സന്ദീപ് വാചസ്പതി. കെപിസിസി പ്രസിഡന്റ് ക. സുധാകരൻ, ആലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ പി പി ചിത്തരഞ്ജൻ എന്നിവർക്കെതിരെ ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ്. പരാതിക്കാരൻ്റെ മൊഴി രേഖപ്പെടുത്തുന്നതിനായി കേസ് അടുത്ത മാസം മൂന്നിലേക്ക് മാറ്റി. ജനുവരി 30ന് ഗാന്ധിവധത്തെ കുറിച്ച് ഫേസ്ബുക്കിൽ …
Read More »കളഞ്ഞു കിട്ടിയ സ്വർണ്ണമാല ഉടമസ്ഥന് തിരികെ നൽകി; മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും
കുട്ടനാട് : ബസിൽ നിന്ന് കളഞ്ഞുകിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ കണ്ടെത്തി തിരികെ ഏല്പിച്ച് മാതൃകയായി നാലാം ക്ലാസുകാരനും ബന്ധുവും. കാവാലം അട്ടിയിൽ വീട്ടിൽ മാർഷലിന്റെ മകനും, കാവാലം ലിറ്റിൽ ഫ്ലവർ സ്കൂളിലെ വിദ്യാർത്ഥിയുമായ ജോഷ് മാർഷൽ, ബന്ധുവായ മോളി എന്നിവർക്ക് കെ.എസ്.ആർ.ടി.സി ബസിൽ നിന്നാണ് മാല ലഭിച്ചത്. ചങ്ങനാശ്ശേരിയിൽ നിന്ന് കാവാലത്തേക്ക് വരുകയായിരുന്ന ബസിൽ മാല കിടക്കുന്നത് കണ്ട് ജോഷ് അതെടുത്ത് മോളിയെ ഏല്പിക്കുകയായിരുന്നു. കാവാലത്തുള്ള ആരുടെയെങ്കിലും ആകാമെന്ന് കരുതി …
Read More »മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്; 14 വര്‍ഷങ്ങള്‍ക്ക് ശേഷം ചികിത്സാപ്പിഴവില്‍ നഷ്ടപരിഹാരം
കല്പറ്റ: ചികിത്സാ പിഴവ് മൂലം രക്താർബുദം ബാധിച്ച കുട്ടി മരിച്ച സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾക്ക് ഡോക്ടറിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്‍റെ ഉത്തരവ് 14 വർഷത്തിന് ശേഷം നടപ്പായി. പെണ്‍കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ ഡോ. പി.എം. കുട്ടിയില്‍നിന്ന് 1.75 ലക്ഷം രൂപ ആരോഗ്യവകുപ്പ് നഷ്ടപരിഹാരമായി വാങ്ങി നൽകി. ജുഡീഷ്യൽ അംഗം കെ. ബൈജുനാഥിന്‍റെ അന്ത്യശാസനത്തെ തുടർന്നായിരുന്നു ആരോഗ്യ വകുപ്പിന്‍റെ നടപടി. കണിയാമ്പറ്റ സ്വദേശിനി …
Read More »തുർക്കി ഭൂചലന പരമ്പര; മരണം 4,800, 8 മടങ്ങ് വരെ ഉയർന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന
അങ്കാറ: തുടർച്ചയായ ഭൂകമ്പങ്ങളുടെ ആഘാതത്തിൽ വലഞ്ഞ് തുർക്കിയും സിറിയയും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 4,800 കടന്നു. മരണസംഖ്യ എട്ട് മടങ്ങ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ നിന്ന് സഹായത്തിനായി ഉയരുന്ന നിലവിളി ആരെയും വേദനിപ്പിക്കുന്നതാണ്. ഉറ്റവരെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ടവരുടെ തേങ്ങലുകൾ പാറപോലെ ഉറച്ച ഹൃദയങ്ങളെപ്പോലും കരയിപ്പിക്കും. രാജ്യം കണ്ട ഏറ്റവും വലിയ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിലുടനീളം ഹൃദയഭേദകമായ കാഴ്ചകളാണ്. മരണസംഖ്യ എട്ടിരട്ടിയായി …
Read More »